z35W7z4v9z8w

കേരളത്തിൽ ആദ്യം !! First In Kerala GK Psc PDF


 കേരളത്തിൽ ആദ്യം
> ആദ്യത്തെ റബറൈസ്ഡ് റോഡ് ?
*കോട്ടയം-കുമളി*
> ആദ്യത്തെ റബർ തോട്ടം ?
  *നിലമ്പൂർ.1869*
> ആദ്യത്തെ വൈദ്യുതീകൃത പട്ടണം ?
*തിരുവനന്തപുരം.*
> ആദ്യത്തെ നാഷ്ണൽ പാർക്ക് ?
*ഇരവികുളം. 1978.*
> ആദ്യത്തെ സ്വകാര്യ ടെലിവിഷൻ ചാനൽ ?
*ഏഷ്യനെറ്റ്.*
> ആദ്യത്തെ വന്യജീവി സങ്കേതം ?
  *പെരിയാർ.*)
> ആദ്യത്തെ സഹകരണ മെഡിക്കൽ കോളേജ് ?
*പരിയാരം മെഡിക്കൽ കോളേജ്.*
> ആദ്യത്തെ ആധുനീക ഫിലീം സ്റ്റുഡിയോ ?
*ഉദയ സ്റ്റുഡിയോ.*
> ആദ്യത്തെ സിമെന്റ് ഫാക്ടറി ?
*ട്രാവങ്കൂർ സിമെന്റ്സ് (നാട്ടകം).*
> ആദ്യത്തെ സമ്പൂർണ്ണ സാക്ഷരതാ നഗരം ?
*കോട്ടയം.*
> ആദ്യത്തെ ധന്വന്തരി ഗ്രാമം ?
*കടയ്ക്കൽ.*
> ആദ്യത്തെ സമ്പൂർണ്ണ സാക്ഷരതാ ജില്ല ?
*എറണാകുളം.*
>   ആദ്യത്തെ പ്രസ്സ് ?
*സി.എം.എസ്സ്.പ്രസ്സ്.(കോട്ടയം).*
> ആദ്യത്തെ സമ്പൂർണ്ണ വൈദ്യുതീകൃത ജില്ല ?
*പാലക്കാട്.*
> ആദ്യത്തെ യൂറോപ്യൻ കോട്ട ?
*പള്ളിപ്പുറം (എറണാകുളം).*
> ആദ്യത്തെ ക്രൈസ്തവദേവാലയം ?
*കൊടുങ്ങല്ലൂർ*
> ആദ്യത്തെ റബർ പാർക്ക് ?
*ഐരാപുരം (എറണാകുളം).*
> ആദ്യത്തെ ഇസ്ലാമിക് ദേവാലയം ?
*കൊടുങ്ങല്ലൂർ.*
> 3 ജി മൊബൈൽ സേവനം ലഭ്യമായ കേരളത്തിലെ ആദ്യ നഗരം ഏത് ?
*കോഴിക്കോട്.*
> കേരളത്തിലെ ആദ്യത്തെ “വൈഫൈ സർവ്വകലാശാല” എന്ന വിശേഷണം ഏത് സർവ്വകലാശാലയ്ക്കാണ് ?
*കാലിക്കറ്റ് സർവ്വകലാശാല.*
> ആദ്യത്തെ കയർ ഗ്രാമം ഏത് ?
*വയലാർ.*
> ആദ്യത്തെ കയർ ഫാകടറി ?
*ആലപ്പുഴ ഡാറാസ് കമ്പനി (1859)*
> ആദ്യത്തെ സ്പൈസ് പാർക്ക് എവിടെ പ്രവർത്തിക്കുന്നു ?
*പുറ്റടി(ഇടുക്കി).*
> ആദ്യത്തെ വാട്ടർ കാർഡ് സംവിധാനം നിലവിൽ വന്നത് ?
*കുന്നമംഗലം.*
> കേരളത്തിലെ ആദ്യ കരകൗശല ഗ്രാമം ഏതാണ് ?
*ഇരിങ്ങൽ,കോഴിക്കോട്.*
> കേരളത്തിലെ ആദ്യ പഞ്ച്നക്ഷത്ര ഹോട്ടൽ ?
*അശോക ബീച്ച് റിസോട്ട് ,കോവളം.*
> കൊച്ചി കപ്പൽ നിർമ്മാണശാലയിൽ നിർമ്മിച്ച ആദ്യ കപ്പൽ ഏതാണ് ?
*എം.വി.റാണിപത്മിനി.*
> ഗാന്ധിജി ആദ്യമായ്‌ കേരളത്തിൽ വന്നത്‌ എവിടെ ?
*കോഴിക്കോട്‌.*
> സംസ്ഥാനത്തെ ആദ്യ എസ്.സി./എസ്.ടി.കോടതി സ്ഥാപിച്ചത് എവിടെയാണ് ?
*മഞ്ചേരി(മലപ്പുറം).*
> കേരളത്തിൽ കമ്പ്യൂട്ടർ വത്ക്കരിച്ച ആദ്യ പോലീസ്‌ സ്റ്റേഷൻ ?
*പേരൂർക്കട.*
> കേരളത്തിലെ ആദ്യത്തെ നോക്ക്കൂലി വിമുക്ത നഗരം ?
*തിരുവനന്തപുരം.*
> നിർമൽപുരസ്കാരം നേടിയ കേരളത്തിലെ ആദ്യ പഞ്ചായത്ത് ?
*പിലിക്കോട്.*
> കേരളത്തിലെ ആദ്യ സമ്പൂർണ ആരോഗ്യ സാക്ഷരത നേടിയ ഗ്രാമം ?
*മുല്ലക്കര.*
> കേരളത്തിലെ ആദ്യ റോക്ക്‌ ഗാർഡൻ സ്ഥിതിചെയ്യുന്നത്‌ ?
*മലമ്പുഴ*.
> കേരളത്തിലെ ആദ്യത്തെ ജൈവഗ്രാമ പഞ്ചായത് ഏത് ?
*ഉടുമ്പന്നൂർ.*
കേരളത്തിലെ ആദ്യത്തെ ട്രൈബൽ പഞ്ചായത്ത് ?
*ഇടമലക്കുടി.*
> കേരളത്തിൽ എത്രതവണ രാഷ്ട്രപതി ഭരണം വന്നിട്ടുണ്ട് ?
*7 തവണ.*
> 1929 ൽ കേരളത്തിൽ ആദ്യമായ് വൈദ്യുതികരിക്കപ്പെട്ട പട്ടണം ?
*തിരുവനന്തപുരം.*
> കേരള പിറവി സമയത്ത് കേരളത്തിന്റെ ഗവർണർ ആരായിരുന്നു ?
*ബി.രാമകൃഷ്ണറാവു.*
> കേരളത്തിലെ ആദ്യ സൈബർ പോലീസ് സ്റ്റേഷൻ എവിടെയാണ് ?
*പട്ടം,തിരുവനന്തപുരം.*
> ഭാരതത്തിലെ ആദ്യത്തെ ശിശുസൗഹൃദ സംസ്ഥാനം ?
*കേരളം.*
> യൂറോപ്യന്മാർ കൊച്ചിയിൽ ആരംഭിച്ച ആദ്യത്തെ ചർച്ച് ?
*സെന്റ് ഫ്രാൻസിസ് ചർച്ച്.*
> സമ്പൂർണ സാക്ഷരത നേടിയ ആദ്യ പട്ടണം ?
*കോട്ടയം*.
> ആദ്യ ഹോമിയോ മെഡിക്കൽ കോളേജ് ആരംഭിച്ചത് ?
*തിരുവന്തപുരം.*
> കേരളത്തിലെ ആദ്യ ന്യൂസ് പേപ്പർ ആരംഭിച്ച സ്ഥലം ?
*തലശേരി*.
> ആദ്യത്തെ സംസ്കൃത കോളേജ് ആരംഭിച്ചത് എവിടെയാണ് ?
*തിരുവന്തപുരം.*
> ആദ്യത്തെ സ്വകാര്യ വൈദ്യുത പ്രോജക്ട് ആരംഭിച്ചത് ?
*മണിയാർ.*
> കേരളത്തിലെ ആദ്യ അന്താരാഷ്ട്ര വിമാനത്താവളം ?
*തിരുവന്തപുരം.*
  കേരളത്തിലെ ആദ്യത്തെ സ്പീഡ് പോസ്റ്റ് സെന്റർ ?
*കൊച്ചി.*
> കേരളത്തിലെ ആദ്യത്തെ സമ്പൂർണ വൈദ്യുതികരിക്കപ്പെട്ട ഗ്രാമപഞ്ചായത്ത് ?
*കണ്ണാടി*.
> കേരളത്തിലെ ആദ്യത്തെ വനിത ജയിൽ ?
*നെയ്യാറ്റിൻകര*.
> കേരളത്തിലെ ആദ്യത്തെ ഇ-ജില്ലകൾ ഏതെല്ലാം ?
*പാലക്കാട്,കണ്ണൂർ.*
> കേരളത്തിലെ ആദ്യത്തെ അതിവേഗ കോടതി ?
*കോട്ടയം.*
> കേരളത്തിലെ ആദ്യത്തെ എക്സ്ചേഞ്ച് ഏത് ?
*കൊച്ചി.*

1 comments:

👌👏👏👏👏

Reply

Post a Comment