z35W7z4v9z8w

കുംഭമേള നടക്കുന്ന സ്ഥലങ്ങള്‍ .

 പി എസ് സി പരീക്ഷകള്‍ക്ക് ഒരു മാര്‍ക്ക് നേടാനായി കുഭമേള നടക്കുന്ന സ്ഥലങ്ങളെ കുറിച്ച് പടിക്കു..

ഹരിദ്വാര്‍, അലഹബാദ്, നാസിക്, ഉജ്ജയിനി എന്നീ നാലു സ്ഥലങ്ങളിലായി
12 വര്‍ഷത്തിലൊരിക്കല്‍ ആഘോഷിക്കുന്ന കുംഭമേള ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന മതപരമായ ആചാരങ്ങളിലൊന്നാണ്.
12 വര്‍ഷത്തിലൊരിക്കല്‍ പൂര്‍ണ്ണ കുംഭമേള നടക്കുന്നു. ഹരിദ്വാറില്‍ (ഉത്തരാഖണ്ഡ്) ഗംഗാ തീരത്തും, അലഹബാദില്‍ (ഉത്തര്‍പ്രദേശ്) ഗംഗാ യമുനാ സംഗമ സ്ഥാനത്തും നാസിക്കില്‍ (മഹാരാഷ്ട്ര) ഗോദാവരി തീരത്തും ഉജ്ജയിനിയില്‍ (മദ്ധ്യപ്രദേശ്) ക്ഷിപ്രാ നദീ തീരത്തുമാണ് കുംഭമേള നടക്കുന്നത്. 144 വര്‍ഷത്തിലൊരിക്കല്‍ മഹാകുംഭമേള അലഹബാദില്‍ നടക്കും.

1 comments:

ഇത് എന്താചാരത്തിന്റെ പേരിലായാലും ഒരിക്കലും അംഗീകരിക്കാൻ പറ്റാത്ത ഒന്നാണ്. ഇത്തരം മേളകൾ രാജ്യ പുരോഗതിയെ പുറകോട്ടടിപ്പിക്കും.

Reply

Post a Comment