Kerala PSC Confusing Facts
> ഉപനിഷത്തുക്കള്‍ പേര്‍ഷ്യന്‍ ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്തത് ധാരാ ഷിക്കോവ്. എന്നാല്‍ മഹാഭാരതം പേര്‍ഷ്യന്‍ ഭാഷയിലേക്ക് തര്‍ജ്ജമ ചെയ്തത് അബുള്‍ഫൈസിയാണ്
> ഷാ - നാമ എന്ന കൃതി രചിച്ചത് ഫിര്‍ദൌസിയും ഷാ-നാമ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത് വില്യം ജോണ്‍സുമാണ്
> 1191 ല്‍ ഒന്നാം തറൈന്‍ യുദ്ധത്തില്‍ പൃഥ്വിരാജ് ചൌഹാന്‍ മുഹമ്മദ് ഗോറിയെ പരാജയപ്പെടുത്തി. എന്നാല്‍ 1192 ല്‍ രണ്ടാം തറൈന്‍ യുദ്ധത്തില്‍ പൃഥ്വിരാജ് ചൌഹാനെ മുഹമ്മദ് ഗോറി പരാജയപ്പെടുത്തി
> ഇന്ത്യയില്‍ മുസ്ലീം സാമ്രാജ്യത്തിനു അടിത്തറയിട്ട യുദ്ധം രണ്ടാം തറൈന്‍ യുദ്ധമാണ് (1192). എന്നാല്‍ ഇന്ത്യയില്‍ മുഗള്‍ ഭരണത്തിന് അടിത്തറയിട്ട യുദ്ധം ഒന്നാം പാനിപ്പട്ട് യുദ്ധമാണ് 1526.
> ഉത്തരേന്ത്യ ഭരിച്ച അവസാനത്തെ ഹിന്ദു ചക്രവര്‍ത്തി ഹര്‍ഷവര്‍ദ്ധനനാണ്. എന്നാല്‍ ഡല്‍ഹി ഭരിച്ച അവസാനത്തെ ഹിന്ദു രാജാവ് പൃഥ്വിരാജ് ചൌഹാനാണ്.
> ഗുജറാത്തിലെ സോമനാഥ ക്ഷേത്രം ആക്രമിച്ച് നശിപ്പിച്ച മുസ്ലീം ഭരണാധികാരി മുഹമ്മദ് ഗസ്നിയാണ്. എന്നാല്‍ പുരിയിലെ ജഗന്നാഥ ക്ഷേത്രം ആക്രമിച്ച നശിപ്പിച്ച തുഗ്ലക്ക് ഭരണാധികാരിയാണ് ഗിയാസുദ്ദീന്‍ തുഗ്ലക്ക്
> വിപരീതങ്ങളുടെ മിശ്രിതം എന്നു മുഹമ്മദ് ബിന് തുഗ്ലക്കിനെ വിശേഷിപ്പിച്ചത് ലെയ്ന്‍ പൂളാണ്. എന്നാല് നിര്ഭാഗ്യവാനായ ആദര്‍ശവാദി എന്നു മുഹമ്മദ് ബിന് തുഗ്ലക്കിനെ വിശേഷിപ്പിച്ചത് ഇബിന്‍ ബത്തൂത്തയാണ്.
> ജസിയ എന്ന നികുതി നടപ്പിലാക്കിയ മുസ്ലീം ഭരണാധികാരി ഫിറോസ് ഷാ തുഗ്ലക്കാണ്. ജസിയ നിര്‍ത്തലാക്കിയ ഭരണാധികാരി അക്ബറാണ്. എന്നാല്‍ ജസിയ പുനരാരംഭിച്ച മുഗള്‍ ഭരണാധികാരി ഔറംഗസീബാണ്
> അലക്സാണ്ടറെ ഇന്ത്യ ആക്രമിക്കാന്‍ ക്ഷണിച്ച രാജാവ് അംബിയാണ്. ബാബറെ ഇന്ത്യ ആക്രമിക്കാന്‍ ക്ഷണിച്ച രാജാവ് ദൌലത്ത് ഖാന്‍ ലോധിയാണ്
> ഡല്‍ഹിയില്‍ പുരാതനക്വിലയുടെ നിര്‍മ്മാണത്തിന് അടിത്തറയിട്ട ഭരണാധികാരി ഹുമയൂണ്‍ ആണ്. എന്നാല്‍ അത് പൂര്‍ത്തീകരിച്ചത് ഷേര്‍ഷയാണ്.
> അക്ബര്‍ നടപ്പിലാക്കിയ സൈനിക സമ്പ്രദായം മന്‍സബ്ദാരി സമ്പ്രദായമാണ്. എന്നാല്‍ അക്ബര്‍ നടപ്പിലാക്കിയ ഭൂനികുതി സമ്പ്രദായം സാപ്തി സമ്പ്രദായം എന്നറിയപ്പെടുന്നു.
> രാമചരിത മാനസം എന്ന കൃതി രചിച്ചത് തുളസീദാസാണ്. എന്നാല്‍ രാമചരിത മാനസം മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തത് വെണ്ണിക്കുളം ഗോപാലക്കുറുപ്പാണ്
> രാജകേസരി എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ചോളരാജാവ് രാജരാജ ചോളനാണ്. എന്നാല്‍ പരകേസരി എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ചോള രാജാവ് രാജേന്ദ്ര ചോളനാണ്.
> കൃഷ്ണദേവരായരുടെ കൊട്ടാരത്തിലെ വിദൂഷകന്‍ തെന്നാലിരാമനും അക്ബറുടെ കൊട്ടാരത്തിലെ വിദൂഷകന്‍ ബീര്‍ബലുമാണ്.
> ഇന്ത്യയ്ക്ക് വെളിയില്‍ ശവകുടീരങ്ങള്‍ സ്ഥിതി ചെയ്യുന്ന മുഗള്‍ ഭരണാധികാരികളാണ് ബാബര്‍, ജഹാംഗീര്‍. എന്നാല് ആത്മകഥ രചിച്ച മുഗള്‍ഭരണാധികാരികളാണ് ബാബര്‍ ജഹാംഗീര്‍
> സലിം എന്നറിയപ്പെടുന്ന മുഗള്‍ ഭരണാധികാരി ജഹാംഗീറും ഖുറം എന്നറിയപ്പെടുന്ന മുഗള്‍ ഭരണാധികാരി ഷാജഹാനുമാണ്
> മയൂര സിംഹാസനം പണികഴിപ്പിച്ചത് ഷാജഹാനും മയൂര സിംഹാസനം ഇന്ത്യയില്‍ നിന്നു കടത്തി കൊണ്ടു പോയത് നാദിര്‍ഷായുമാണ്
> ഭാഗ്യാവന് എന്നര്‍ത്ഥമുള്ള മുഗള്‍ ഭരണാധികാരിയാണ് ഹുമയൂണ്‍. എന്നാല്‍ സിംഹം എന്നര്‍ത്ഥമുള്ള മുഗള്‍ ഭരണാധികാരിയാണ് ബാബര്‍
> നിര്‍ഭാഗ്യവാനായ മുഗള്‍ ചക്രവര്‍ത്തി ഹുമയൂണും നിരക്ഷരനായ മുഗള്‍ ചക്രവര്‍ത്തി അക്ബറുമാണ്.
> അലക്സാണ്ടര്‍ പരാജയപ്പെടുത്തിയ പേര്‍ഷ്യന്‍ രാജാവ് ദാരിയസ് മൂന്നാമനും അലക്സാണ്ടര്‍ പരാജയപ്പെടുത്തിയ ഇന്ത്യന്‍ രാജാവ് പോറസുമായിരുന്നു
> ഗുപ്തന്മാരുടെ ഔദ്യോഗിക ചിഹ്നം ഗരുഡനും പാണ്ഡ്യന്മാരുടെ ഔദ്യോഗിക ചിഹ്നം ശുദ്ധജല മത്സ്യവും ചോളന്മാരുടെ ഔദ്യോഗിക ചിഹ്നം കടുവയുമാണ്.
> ഹാരപ്പ കണ്ടെത്തിയത് ദയാറാം സാഹിനിയും മോഹന്‍ജെദാരോ കണ്ടെത്തിയത് ആര്‍.ഡി. ബാനര്‍ജിയുമാണ്
ജനറല്‍ സയന്‍സിലെ ചില കണ്ഫ്യൂസിംഗ് ഫാക്ട്സ് പഠിച്ചെടുക്കാം
> സൈലന്റ് കില്ലര്‍ എന്നറിയപ്പെടുന്ന രോഗം രക്തസമ്മര്‍ദ്ദമാണ്. എന്നാല് സൈലന്റ് കില്ലര്‍ എന്നറിയപ്പെടുന്ന ക്രിക്കറ്റ് താരം കോട്നി വാല്ഷാണ്.
> അത്ഭുത ലോഹം ടൈറ്റാനിയവും മഴവില്‍ ലോഹം ഇറിഡിയവുമാണ്
> കാട്ടുമരങ്ങളുടെ ചക്രവര്ത്തി എന്നറിയപ്പെടുന്ന മരം തേക്കും കാട്ടിലെ തീനാളം എന്നറിയപ്പെടുന്നത് പ്ലാശ് മരവുമാണ്
> വെളുത്ത സ്വര്‍ണ്ണം പ്ലാറ്റിനവും വിഡ്ഢികളുടെ സ്വര്‍ണ്ണം അയണ് പൈറയിറ്റ്സുമാണ്
> എല്.പി.ജിയില് പ്രധാനമായും അടങ്ങിയിരിക്കുന്നത് ബ്യൂട്ടെയ്നും ബയോഗ്യാസില് അടങ്ങിയിരിക്കുന്നത് മീഥൈനുമാണ്
> ഏറ്റവും ഭാരം കൂടിയ ലോഹം ഓസ്മിയവും ഏറ്റവും ഭാരം കുറഞ്ഞ ലോഹം ലിഥിയവുമാണ്
> നട്ടെല്ലില് മരുന്നു കുത്തിവച്ച ശേഷം എടുക്കുന്ന എക്സ്റേ മൈലോഗ്രാം എന്നറിയപ്പെടുന്നു. എന്നാല് ശുദ്ധ രക്തക്കുഴലുകളില് മരുന്നു കുത്തിവച്ച ശേഷം എടുക്കുന്ന എക്സ്റേ ആന്ജിയോ ഗ്രാം എന്നറിയപ്പെടുന്നു
> ക്വിക് സില്‍വര്‍ എന്നറിയപ്പെടുന്നത് രസം (മെര്‍ക്കുറി) ആണ്. എന്നാല് ലിറ്റില്‍ സില്‍വര്‍ എന്നറിയപ്പെടുന്നത് പ്ലാറ്റിനമാണ്
> പന്നിപ്പനിക്ക് കാരണമായ രോഗാണു എച്ച് 1 എന് 1 ആണ്. എന്നാല്‍ പക്ഷിപ്പനിക്ക് കാരണമായ രോഗാണു എച്ച് 5 എന് 1 ആണ്
> സോഡിയം കാര്‍ബണേറ്റിന്റെ സാധാരണ നാമം അലക്കുകാരവും സോഡിയം ബൈക്കാര്‍ബണേറ്റിന്റെ സാധാരണ നാമം അപ്പക്കാരവുമാണ്
> നൈട്രജന് കണ്ടുപിടിച്ചത് റൂഥര്‍ഫോര്‍ഡും ഹൈഡ്രജന് കണ്ടുപിടിച്ചത് കാവന്‍ഡിഷുമാണ്
> ചിരിപ്പിക്കുന്ന വാതകം നൈട്രസ് ഓക്സൈഡും കണ്ണീര്‍ വാതകം ബെന്‍സൈന്‍ ക്ലോറൈഡുമാണ്
> ഏറ്റവും വലിയ മനുഷ്യ കുരങ്ങ് ഗോറില്ലയും ഏറ്റവും ചെറുത് ഗിബ്ബണുമാണ്
> ചുണ്ടന്‍ വള്ളങ്ങളുടെ നിര്മ്മാണത്തിനുപയോഗിക്കുന്ന തടി ആഞ്ഞിലിയും ക്രിക്കറ്റ് ബാറ്റുകളുടെ നിര്‍മ്മാണത്തിനുപയോഗിക്കുന്ന തടി വില്ലോയുമാണ്
> പാറ്റയുടെ കുഞ്ഞുങ്ങള്‍ നിംഫുകളും ഈച്ചയുടെ കുഞ്ഞുങ്ങള്‍ മാഗട്ട്സും കൊതുകിന്റെ കുഞ്ഞുങ്ങള്‍ റിഗ്ലേഴ്സുമാണ്
> തിമിംഗലങ്ങളുടെ ശരീരത്തില്‍ നിന്നു ലഭിക്കുന്ന കൊഴുപ്പ് ബബ്ബറും തിമിംഗലങ്ങളുടെ ശരീരത്തില്‍ നിന്നു ലഭിക്കുന്ന സുഗന്ധ വസ്തു അംബര്‍ഗ്രീസുമാണ്
- മനുഷ്യ ഹൃദയത്തെ പൊതിഞ്ഞു കാണുന്ന ആവരണം പെരികാര്‍ഡിയവും ശ്വാസകോശത്തെ പൊതിഞ്ഞു കാണുന്ന ആവരണം പ്ലൂറയുമാണ്
> രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന രക്തകോശം പ്ലേറ്റ് ലറ്റും (ത്രോംബോസൈറ്റ്സ്) രക്തം കട്ടപിടിക്കുന്നതിന് സഹായിക്കുന്ന ലോഹം കാല്‍സ്യവുമാണ്
> വൈറ്റ് പ്ലേഗ് എന്നറിയപ്പെടുന്ന രോഗം ക്ഷയവും കറുത്ത മരണം എന്നറിയപ്പെടുന്ന രോഗം പ്ലേഗുമാണ്
> പാലിലെ പഞ്ചസാര ലാക്ടോസും പഴങ്ങളിലെ പഞ്ചസാര ഫ്രാക്ടോസും കരിമ്പിലെ പഞ്ചസാര സുക്രോസുമാണ്
> മെര്‍ക്കുറി വിഷബാധമൂലം ഉണ്ടാകുന്ന രോഗം മീനമാതാ രോഗവും കാഡ്മിയം വിഷബാധമൂലമുണ്ടാകുന്ന രോഗം ഇതായ് - ഇതായും ലെഡ് വിഷബാധമൂലമുണ്ടാകുന്ന രോഗം പ്ലംബിസവുമാണ്.
> ആദ്യമായി ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര് ക്രിസ്റ്റ്യന് ബെര്‍ണാര്‍ഡും ആദ്യമായി ഹൃദയം മാറ്റി വയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായ വ്യക്തി ലൂയി വാഷന്‍സ്കിയുമാണ്.
> മനുഷ്യ ശരീരത്തില് ഏറ്റവും കൂടുതലുള്ള മൂലകം ഓക്സിജനും മനുഷ്യ ശരീരത്തില് ഏറ്റവും കൂടുതലുള്ള ലോഹം കാല്‍സ്യവുമാണ്.
> കണരോഗം ബാധിക്കുന്നത് അസ്ഥികളെയാണ്. എന്നാല് ടെറ്റനി രോഗം ബാധിക്കുന്നത് പേശികളെയാണ്
> രക്താര്‍ബുദ ചികിത്സയ്ക്കുള്ള വിന്‍കിന്‍സ്റ്റിന് വേര്‍തിരിച്ചെടുക്കുന്ന സസ്യം ശവംനാറിയില്‍ നിന്നാണ്. എന്നാല്‍ മലേറിയ ചികിത്സയ്ക്കുള്ള ക്വിനിന് വേര്‍തിരിച്ചെടുക്കുന്ന സസ്യം സിങ്കോണയില്‍ നിന്നാണ്
> പാമ്പുകളെ കുറിച്ചുള്ള പഠനം ഒഫിയോളജിയും ഉരഗങ്ങളെക്കുറിച്ചുള്ള പഠനം ഹെര്‍പ്പറ്റോളജിയുമാണ്.
1 comments:
Which Indian emperor gave all respect to his slave because of his name was Muhammed
ReplyPost a Comment