z35W7z4v9z8w

Easy English PSC Memory Trick


നല്ലതും ചീത്തയും തിരിച്ചറിയാൻ പറ്റുന്ന ഒന്നാന്തരം ബ്രില്യന്റ് ആയ സാമർത്യ മുള്ള കുട്ടികൾ അമ്യൂസ്മെന്റ് പാർക്കിൽ ചാടിയും എറിഞ്ഞും ഒച്ചയിട്ടു. വണ്ടറടിച്ച് ചിരിച്ചും പുഞ്ചിരിച്ച് ലക്ഷ്യമിട്ട് നോക്കുമ്പോൾ സർപ്രയ്സ് അല്ല ഷോക്ക് ആണ് ഉണ്ടാകുന്നത്*
 >>> Good - നല്ലതും
>>> bad - ചീത്തയും
>>> excellent - ഒന്നാന്തരം
>>> brilliant- ബ്രില്ല്യന്റ്
>>> clever- സാമർത്ഥ്യമുള്ള
>>> amuse- അമ്യൂസ്
>>> Jump- ചാടിയും
>>> through- എറിഞ്ഞും
>>> Shout - ഒച്ചയിട്ടു
>>> wonder- വണ്ടറടിച്ച്
>>> laugh-ചിരിച്ചും
>>> smile- പുഞ്ചിരിച്ച്
>>> aims- ലക്ഷ്യമിട്ട്
>>> surprise- സർപ്രയ്സ്
>>> shocks- ഷോക്ക്
>>> എന്തെങ്കിലും മനസ്സിലായോ ?

ഈ വാക്കുകൾക്ക് ശേഷം at എന്ന പ്രിപ്പോസിഷൻ ഉപയോഗിക്കുന്നു.
ഉദാ:- My brother good at football.

PSC Memory Booster !

• ഇന്ത്യയിൽ ആദ്യമായി സാമൂഹിക പോഷണ പരിപാലനം പദ്ധതി നടപ്പാക്കുന്നത്‌ എവിടെയാണ്‌?
ഉത്തരം: അട്ടപ്പാടി (പോഷകക്കുറവുള്ള ആദിവാസി കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന്‌ സംസ്ഥാന സർക്കാർ യുണിസെഫുമായി ചേർന്നാണ്‌ പദ്ധതി നടപ്പാക്കുന്നത്‌)

• പ്രഥമ ജി-4 ഉച്ചകോടിക്ക്‌ വേദിയായ നഗരം ഏത്‌?
ഉത്തരം: ന്യൂയോർക്ക്, 2015 (ഐക്യരാഷ്ട്രസഭാ രക്ഷാസമിതിയിൽ സ്ഥിരാംഗത്വത്തിനു ശ്രമിക്കുന്ന ഇന്ത്യ, ജപ്പാൻ, ജർമനി, ബ്രസീൽ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി-4)

• ബിസിസിഐയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അനുരാഗ്‌ ഠാക്കൂർ ഹിമാചൽപ്രദേശിലെ ഏതു ലോക്‌സഭാ മണ്ഡലത്തിൽ നിന്നുള്ള എംപിയാണ്‌?
ഉത്തരം: ഹാമിർപൂർ (ഹിമാചൽപ്രദേശ് മുൻ മുഖ്യമന്ത്രി പ്രേംകുമാർ ധുമാലിന്റെ മകനും ബിജെപി നേതാവുമായ അനുരാഗ് ബിസിസിഐ പ്രസിഡന്റാകുന്ന രണ്ടാമത്തെ പ്രായം കുറഞ്ഞ വ്യക്തിയാണ്)

• ഔദ്യോഗിക ആവശ്യങ്ങൾക്ക്‌ മലയാളം നിർബന്ധമാക്കിക്കൊണ്ടുള്ള മലയാളഭാഷാ ബിൽ നിയമസഭ പാസാക്കിയതെന്ന്?
ഉത്തരം: 2015 ഡിസംബർ 18

• തീർഥാടന കേന്ദ്രങ്ങളെ ആശുപത്രികളുമായി ബന്ധിപ്പിച്ച്‌ മെച്ചപ്പെട്ട ചികിത്സാ സേവനങ്ങൾ ലഭ്യമാക്കുന്ന ടെലിമെഡിസിൻ പദ്ധതി ഇന്ത്യയിൽ ആദ്യമായി നടപ്പാക്കുന്ന ക്ഷേത്രം ഏത്‌?
ഉത്തരം: ശബരിമല (ഐ.എസ്‌.ആർ.ഒയുടെ സഹകരണത്തോടെ പമ്പയിലാണ് ടെലിമെഡിസിൻ കേന്ദ്രം സ്ഥാപിക്കുന്നത്)

• പതിനാലാം നിയമസഭാ തിരഞ്ഞെടുപ്പ്‌ പ്രചാരണവുമായി ബന്ധപ്പെട്ട്‌ കേരളത്തിലെ ഏറ്റവും വലിയ ചുവരെഴുത്ത്‌ തയ്യാറാക്കിയത്‌ എവിടെയാണ്‌?
ഉത്തരം: ആറന്മുള (വീണ ജോർജിന് വേണ്ടി)

• ടെസ്റ്റ്‌ ക്രിക്കറ്റ്‌ ചരിത്രത്തിലെ ആദ്യ ഡേ ആന്റ്‌ നൈറ്റ്‌ മത്സരത്തിനു വേദിയായ ഓസ്ട്രേലിയൻ നഗരം ഏത്‌?
ഉത്തരം: അഡ്‌ലെയ്‌ഡ്‌ (ട്രാൻസ് ടാസ്മാൻ ട്രോഫിയുടെ ഭാഗമായി ഓസ്ട്രേലിയയും ന്യൂസിലൻഡും തമ്മിൽ 2015 നവംബർ 27നു ആരംഭിച്ച മത്സരത്തിൽ ഓസ്‌ട്രേലിയ 3 വിക്കറ്റിനു വിജയിച്ചു.ഓസ്‌ട്രേലിയയുടെ ജോഷ് ഹേസൽവുഡാണ് മാൻ ഓഫ് ദി മാച്ച്)

• കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ ലഭിച്ച കെ.ആർ മീരയുടെ ആരാച്ചാർ എന്ന നോവൽ 'ഹാങ്ങ്‌ വുമൺ' എന്ന പേരിൽ ഇംഗ്ലീഷിലേക്ക്‌ പരിഭാഷപ്പെടുത്തിയതാര്‌?
ഉത്തരം: ജെ.ദേവിക

• ഇന്റർനെറ്റ്‌ സേവനങ്ങളുടെ തുല്യതയെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന നെറ്റ്‌ ന്യൂട്രാലിറ്റി എന്ന പദത്തിന്റെ ഉപജ്ഞാതാവ്‌?
ഉത്തരം: ടിം വു (ഇന്ത്യയിൽ നെറ്റ് ന്യൂട്രാലിറ്റിയുമായി ബന്ധപ്പെട്ട് നടന്ന ഓൺലൈൻ ക്യാംപെയ്നുകൾ ജനകീയമാക്കുന്നതിൽ നിർണായക പങ്കുവഹിച്ച മലയാളി - സന്ദീപ് പിള്ള)

• സ്വച്‌ഛ്‌ ഭാരത്‌ പദ്ധതിയുടെ ഭാഗമായി ക്വാളിറ്റി കൗൺസിൽ ഓഫ്‌ ഇന്ത്യ രാജ്യത്തെ 73 നഗരങ്ങളിൽ വൃത്തിയുടെ അടിസ്ഥാനത്തിൽ നടത്തിയ സ്വച്ഛ്‌ സർവേക്ഷൻ സർവേയിൽ ഒന്നാമതെത്തിയ നഗരം ഏത്‌?
ഉത്തരം: മൈസൂർ (2000ൽ 1749 പോയിന്റോടെയാണ് മൈസൂർ ഒന്നാം സ്ഥാനത്തെത്തിയത്.ചണ്ഡീഗഡ്, തിരുച്ചിറപ്പള്ളി, ഡൽഹി മുൻസിപ്പൽ കൗൺസിൽ, വിശാഖപട്ടണം എന്നീ നഗരങ്ങളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.തിരുവനന്തപുരം -ാം സ്ഥാനത്താണ്.ധൻബാദാണ് ഏറ്റവും വൃത്തിഹീനമായ നഗരം)

• സംസ്ഥാനത്ത്‌ ആദ്യമായി തോട്ടം തൊഴിലാളികൾക്ക്‌ വീട്‌ നിർമിച്ചു നൽകാൻ 'ഇല്ലം' എന്ന പേരിൽ പ്രത്യേക പദ്ധതി ആരംഭിച്ച പഞ്ചായത്ത്‌ ഏത്‌?
ഉത്തരം: വയനാട് ജില്ലാ പഞ്ചായത്

• ഇന്ത്യയിലെ ഏറ്റവും വേഗമേറിയ ട്രെയിനായ ഗതിമാൻ എക്സ്‌പ്രസ്‌ ഏതൊക്കെ സ്റ്റേഷനുകളെ ബന്ധിപ്പിച്ചാണ്‌ സർവീസ്‌ നടത്തുന്നത്‌?
ഉത്തരം: ന്യൂഡൽഹി ഹസ്രത് നിസാമുദ്ദീൻ - ആഗ്ര (മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയുള്ള ഗതിമാൻ എക്സ്പ്രസ് ഈ വർഷം ഏപ്രിൽ 5 മുതലാണ് സർവീസ് ആരംഭിച്ചത്)

• ഭിന്നലിംഗക്കാർക്ക്‌ തൊഴിൽ ലഭ്യമാക്കുന്ന കേരളത്തിലെ ആദ്യ സർക്കാർ സ്ഥാപനം ഏത്‌?
ഉത്തരം: കൊച്ചി മെട്രോ (കൊച്ചി സിറ്റി പോലീസിന്റെ സഹകരണത്തോടെയാണ് ഇതിനായുള്ള തൊഴിൽ പരിശീലനം നൽകുന്നത്)

• വൈദ്യുതി ലഭിക്കാത്ത വീടുകളിലെ പ്ലസ്‌ വൺ, പ്ലസ്‌ ടു വിദ്യാർഥികൾക്ക്‌ സൗരോർജ റാന്തലുകൾ സൗജന്യമായി നൽകാൻ അനർട്ട്‌ ആരംഭിച്ച പദ്ധതി?
ഉത്തരം: സൗരപ്രിയ (തിരുവനന്തപുരം ജില്ലയിലെ സ്‌കൂളുകളിലാണ് പദ്ധതി ആദ്യം നടപ്പാക്കിയത്)

• ദാരിദ്രരേഖയ്ക്ക്‌ താഴെയുള്ള കുടുംബങ്ങളിലെ അഞ്ചുകോടി വനിതകൾക്ക്‌ 2016-2019 കാലയളവിൽ എൽപിജി കണക്ഷൻ സൗജന്യമായി നൽകാൻ കേന്ദ്ര സർക്കാർ ആരംഭിച്ച പദ്ധതിയേത്‌?
ഉത്തരം: പ്രധാൻമന്ത്രി ഉജ്വല യോജന (PMUY) (മെയ് ഒന്നിന് ഉത്തർപ്രദേശിലെ ബല്ലിയയിലാണ് പദ്ധതി ആരംഭിച്ചത്)

• പത്താൻകോട്ട്‌ വ്യോമസേനാ താവളത്തിൽ ഈ വർഷം ജനുവരി രണ്ടിനുണ്ടായ ഭീകരാക്രമണത്തിൽ എൻഎസ്‌ജിയുടെ നേതൃത്വത്തിൽ നടത്തിയ സൈനിക നടപടി?
ഉത്തരം: ഓപ്പറേഷൻ ധൻഗു സുരക്ഷ (പത്താൻകോട്ട് വ്യോമസേനാ താവളം സ്ഥിതി ചെയ്യുന്ന പഞ്ചാബിലെ ഗ്രാമമാണ് ധൻഗു)

• 36 -ാമത്‌ ദേശീയ ഗെയിംസിനു വേദിയാകുന്ന സംസ്ഥാനം ഏത്‌?
ഉത്തരം: ഗോവ (35 -ാമത്‌ ദേശീയ ഗെയിംസിനു വേദിയായ സംസ്ഥാനം - കേരളം, 37 -ാമത്‌ ദേശീയ ഗെയിംസിന്റെ വേദി - അമരാവതി, ആന്ധ്രാപ്രദേശ്)

• കേരളത്തിൽ ആദ്യമായി കുടിവെള്ള വിതരണത്തിനായി വാട്ടർ വെൻഡിങ്ങ്‌ മെഷീൻ സ്ഥാപിച്ചത്‌ എവിടെയാണ്‌?
ഉത്തരം: മാമ്പുഴക്കരി (കുട്ടനാട്)

• ലോക പൈതൃക പദവിയിൽ ഉൾപ്പെടുത്താൻ യുനെസ്‌കോ പരിഗണിക്കുന്ന ഇന്ത്യയിലെ 46 കേന്ദ്രങ്ങളിൽ കേരളത്തിൽ നിന്ന് ഉൾപ്പെട്ട മന്ദിരം ഏത്‌?
ഉത്തരം: മട്ടാഞ്ചേരി കൊട്ടാരം (ഡച്ച് കൊട്ടാരം)

• വിഖ്യാത ഹോളിവുഡ്‌ സംവിധായകൻ സ്റ്റീവൻ സ്പിൽബർഗും ഇന്ത്യൻ വ്യവസായി അനിൽ അംബാനിയും ചേർന്ന് രൂപീകരിച്ച ഫിലിം കമ്പനി?
ഉത്തരം: ആംബ്ലിൻ പാർട്നേഴ്‌സ്

• രാജ്യത്തെ വൈദ്യുത മേഖലയുടെ പുനരുദ്ധാരണം ലക്ഷ്യമാക്കി കേന്ദ്ര ഊർജ മന്ത്രാലയം വിഭാവനം ചെയ്ത ഉദയ്‌ (ഉജ്വൽ ഡിസ്കം അഷ്വറൻസ്‌ യോജന) പദ്ധതിയിൽ അംഗമായ ആദ്യ സംസ്ഥാനം?
ഉത്തരം: ആന്ധ്രാപ്രദേശ്

• മങ്കൊമ്പ്‌ നെല്ല് ഗവേഷണ കേന്ദ്രം 2015 ഡിസംബറിൽ പുറത്തിറക്കിയ അത്യുൽപാദന-കീടപ്രതിരോധശേഷിയുള്ള നെൽവിത്ത്‌ ഏത്‌?
ഉത്തരം: ശ്രേയസ് (എംഒ 22 എന്നും അറിയപ്പെടുന്ന ശ്രേയസ് പവിത്ര-ത്രിഗുണ വിത്തുകൾ ക്രോസ് ചെയ്താണ് വികസിപ്പിച്ചെടുത്തത്)

• സംസ്ഥാനത്തെ മികച്ച സർവകലാശാലയ്ക്കായി കൊച്ചി സാങ്കേതിക സർവകലാശാല ഏർപ്പെടുത്തിയ ചാൻസലേഴ്‌സ്‌ പുരസ്കാരം ആദ്യമായി ലഭിച്ചത്‌ ഏതു സർവകലാശാലയ്ക്കാണ്‌?
ഉത്തരം: കേരള സർവകലാശാല (ഡോ. കെ.എം എബ്രഹാം അധ്യക്ഷനായ സമിതി തയ്യാറാക്കിയ 11 സർവകലാശാലകളുടെ പട്ടികയിൽ നിന്ന് ഗവർണർ പി.സദാശിവമാണ് പുരസ്‌കാര ജേതാവിനെ തിരഞ്ഞെടുത്തത്.അഞ്ചുകോടി രൂപയാണ് സമ്മാനത്തുക)

• ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യയിലേക്ക്‌ മടങ്ങിയതിന്റെ നൂറാം വാർഷികത്തിന്റെ ഭാഗമായി ലണ്ടനിലെ പാർലമെന്റ്‌ സ്‌ക്വയറിൽ അനാഛാദനം ചെയ്ത ഗാന്ധി പ്രതിമയുടെ ശിൽപി?
ഉത്തരം: ഫിലിപ്പ് ജാക്സൺ (ഇൻഫോസിസിന്റെയും ഉരുക്കു വ്യവസായി ലക്ഷ്മി മിത്തലിന്റെയും സഹായത്തോടെ ഗാന്ധി സ്റ്റാച്യു മെമ്മോറിയൽ ട്രസ്റ്റാണ് 10 ലക്ഷം പൗണ്ട് ചെലവഴിച്ച് 270 മീറ്റർ ഉയരമുള്ള വെങ്കല പ്രതിമ സ്ഥാപിച്ചത്)

• തദ്ദേശ സ്ഥാപനങ്ങൾ ഹൈടെക്ക്‌ ആക്കുന്നതിനും ഓഫീസ്‌ പ്രവർത്തനങ്ങൾ സുതാര്യമാക്കുന്നതിനുമായി ഇൻഫർമേഷൻ കേരള മിഷൻ വികസിപ്പിച്ച സോഫ്റ്റ്‌വെയർ ഏത്‌?
ഉത്തരം: സകർമ

• പത്മശ്രീ പുരസ്കാരം ലഭിച്ച ആദ്യ കർഷകൻ എന്ന ബഹുമതിക്കർഹനായ സുഭാഷ്‌ പലേക്കർ ഏതു സംസ്ഥാനക്കാരനാണ്‌?
ഉത്തരം: മഹാരാഷ്ട്ര (സീറോ ബജറ്റ് സ്പിരിച്വൽ ഫാമിങ് പദ്ധതിയുടെ ഉപജ്ഞാതാവാണ്‌ സുഭാഷ് പലേക്കർ)

• കേരളത്തിലെ ആദ്യ രാജ്യാന്തര കായൽ കൃഷി ഗവേഷണകേന്ദ്രം പ്രവർത്തനമാരംഭിച്ചത്‌ എവിടെയാണ്‌?
ഉത്തരം: മങ്കൊമ്പ് നെല്ല് ഗവേഷണകേന്ദ്രം

• ഇന്ത്യയിൽ ആദ്യമായി ശ്വാസനാളം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്ന ആശുപത്രി?
ഉത്തരം: അമൃത ആശുപത്രി, എറണാകുളം (നേതൃത്വം - ഡോ. സുബ്രഹ്മണ്യ അയ്യർ)

• ഈ വർഷം മാർച്ചിൽ ലോക സൂഫി സമ്മേളനത്തിനു വേദിയായ ഇന്ത്യൻ നഗരം?
ഉത്തരം: ന്യൂഡൽഹി (ആർട്ട് ഓഫ് ലിവിങ്ങിന്റെ ലോക സാംസ്കാരിക സമ്മേളനത്തിന് വേദിയായ നഗരവും ഡൽഹിയാണ്)

• ഫോർച്യൂൺ മാഗസിൻ തയ്യാറാക്കിയ ലോകത്തിലെ 50 മികച്ച വ്യക്തിത്വങ്ങളുടെ പട്ടികയിൽ ഇടംനേടിയ ഇന്ത്യക്കാരൻ?
ഉത്തരം: അരവിന്ദ് കെജ്‌രിവാൾ (ഡൽഹിയിൽ നടപ്പാക്കിയ വായു മലിനീകരണ നിയന്ത്രണ നടപടികളാണ് കെജ്‌രിവാളിനെ പട്ടികയിൽ ഉൾപ്പെടുത്താൻ കാരണമായത്.ആമസോൺ മേധാവി ജെഫ് ബെസോസാണ് ഒന്നാം സ്ഥാനത്ത്)

• ബീഹാറിൽ ഈ വർഷം ഏപ്രിൽ മുതൽ നിലവിൽ വന്ന സമ്പൂർണ മദ്യനിരോധനത്തിന്റെ ഭാഗമായി ഏതു നാടൻ പാനീയത്തിനാണ്‌ സർക്കാർ നിരോധനമേർപ്പെടുത്തിയത്‌?
ഉത്തരം: ലാഡി (പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്ന പനങ്കള്ള്)

• ജൈവവൈവിധ്യ പൈതൃക മേഖലയായി സംസ്ഥാന സർക്കാർ 2015ൽ പ്രഖ്യാപിച്ച പ്രദേശങ്ങൾ ഏതെല്ലാം?
ഉത്തരം: കലശമല (തൃശൂർ), ആശ്രാമം (കൊല്ലം), പാതിരാമണൽ (ആലപ്പുഴ)

• ഇന്ത്യയിൽ ആദ്യമായി ഏതു ബാങ്കാണ്‌ അക്കൗണ്ട്‌ ആരംഭിക്കാനായി മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയത്‌?
ഉത്തരം: ഫെഡറൽ ബാങ്ക് (ഫെഡറൽ ബാങ്കിന്റെ ഫെഡ്ബുക്ക് സെൽഫി എന്ന ആപ്ലിക്കേഷനാണ് ഇതിനായി ഉപയോഗിക്കുന്നത്)

• തപാൽ വകുപ്പിന്റെ കേരളത്തിലെ ആദ്യ പോസ്റ്റൽ സേവിങ്ങ്സ്‌ ബാങ്ക്‌ എടിഎം പ്രവർത്തനമാരംഭിച്ചത്‌ എവിടെയാണ്‌?
ഉത്തരം: പുളിമൂട് (തിരുവനന്തപുരം)

• കേരളത്തിലെ ഏതു വന്യജീവി സങ്കേതത്തിൽ കണ്ടെത്തിയ ജിംനോസ്‌റ്റാക്കിയം ജനുസിൽപ്പെട്ട സസ്യത്തിനാണ്‌ ആയൂർവേദാചാര്യൻ പി.കെ വാരിയരോടുള്ള ബഹുമാനാർഥം ജിംനോസ്റ്റാക്കിയം വാരിയരാനം എന്ന് പേര്‌ നൽകിയത്‌?
ഉത്തരം: ആറളം വന്യജീവി സങ്കേതം

• ഏതു രാജ്യമാണ്‌ ബംഗാൾ കടുവകളുടെ സംരക്ഷണത്തിന്‌ പ്രത്യേക പദ്ധതി നടപ്പാക്കാൻ ഇന്ത്യയുമായി സഹകരിക്കുന്നത്‌?
ഉത്തരം: അമേരിക്ക

• ഇന്ത്യയുടെ ആദ്യ ബഹിരാകാശ നിരീക്ഷണ ഉപഗ്രഹമായ ആസ്‌ട്രോസാറ്റിന്റെ പ്രോജക്റ്റ്‌ ഡയറക്ടർ?
ഉത്തരം: കെ.എസ് ശർമ (2015 സെപ്റ്റംബർ 28ന് ശ്രീഹരിക്കോട്ടയിൽ നിന്ന് PSLV C-30 റോക്കറ്റ് ഉപയോഗിച്ചാണ് ആസ്ട്രോസാറ്റ് വിക്ഷേപിച്ചത്)

• ട്രെയിൻ യാത്രക്കാർക്ക്‌ ഇഷ്ടഭക്ഷണം ഓർഡർ ചെയ്യാൻ സൗകര്യമൊരുക്കുന്ന ഐആർസിടിസിയുടെ ഓൺലൈൻ കാറ്ററിങ്ങ്‌ സംവിധാനം ഏത്‌?
ഉത്തരം: ഫുഡ് ഓൺ ട്രാക്ക്

• ഈ വർഷത്തെ രാജ്യാന്തര യോഗ ദിനത്തിന്റെ സന്ദേശം?
ഉത്തരം: Connect the youth (ആയുഷ് മന്ത്രാലയം പുറത്തിറക്കിയ ഈ വർഷത്തെ യോഗ ഗീതം രചിച്ചത് ധീരജ് സരസ്വതും സംഗീതം നൽകിയത് സുമന്തോ റായിയുമാണ്)

• ഐക്യരാഷ്ട്രസഭയുടെ സോളാർ സിസ്റ്റംസ്‌ ഫണ്ട്‌ ലഭിച്ച ലോകത്തിലെ ആദ്യ രാജ്യം?
ഉത്തരം: ബംഗ്ളാദേശ് (നോബൽ ജേതാവ് മുഹമ്മദ് യൂനുസിന്റെ ഗ്രാമീൺശക്തി, പൊതുമേഖലാ സ്ഥാപനമായ IDCOL എന്നിവയ്ക്കാണ് UNFCC ഫണ്ട് ലഭ്യമാക്കിയത്)

• 103 -ാമത്‌ ഇന്ത്യൻ ശാസ്ത്ര കോൺഗ്രസിന്‌ വേദിയായ നഗരം ഏത്‌?
ഉത്തരം: മൈസൂർ (Science and technology for indigenous development in India എന്നതായിരുന്നു ഈ വർഷത്തെ പ്രമേയം.104 -ാമത്‌ സയൻസ് കോൺഗ്രസിന് അടുത്ത വർഷം ചെന്നൈ വേദിയാകും)

• വന്യജീവികൾക്ക്‌ വേണ്ടിയുള്ള സംസ്ഥാനത്തെ ആദ്യ ആംബുലൻസ്‌ സംവിധാനം പ്രവർത്തനമാരംഭിച്ചത്‌ എവിടെയാണ്‌?
ഉത്തരം: സുൽത്താൻ ബത്തേരി

• കേന്ദ്ര സർക്കാർ പാസാക്കിയ പുതിയ ദേശീയ ബൗദ്ധിക സ്വത്തവകാശ നിയമത്തിന്റെ (Intellectual Property Rights) മുദ്രാവാക്യം?
ഉത്തരം: Creative India, Innovative India

• സെന്റർ ഫോർ സയൻസ്‌ ആൻഡ്‌ എൻവയോൺമെന്റ്‌ നടത്തിയ പഠനത്തിൽ ബ്രഡ്‌ ഉൾപ്പെടെയുള്ള ഭക്ഷണസാധനങ്ങളിൽ കാൻസറിനു കാരണമാകുമെന്ന് കണ്ടെത്തിയതിനെ തുടർന്ന് നിരോധിച്ച രാസവസ്തു?
ഉത്തരം: പൊട്ടാസ്യം ബ്രോമേറ്റ് (ഭക്ഷ്യവസ്തുക്കൾക്ക് മൃദുത്വവും ആകൃതിയും ലഭിക്കാനും കേടുകൂടാതെ സൂക്ഷിക്കാനുമാണ് പൊട്ടാസ്യം ബ്രോമേറ്റും പൊട്ടാസ്യം അയഡേറ്റും ഉപയോഗിക്കുന്നത്)

• മരങ്ങൾക്ക്‌ തിരിച്ചറിയൽ കാർഡ്‌ ഏർപ്പെടുത്തിയ ഇന്ത്യയിലെ ആദ്യ നഗരസഭ?
ഉത്തരം: കൊന്നഗർ, പശ്ചിമബംഗാൾ (പേര്, ശാസ്ത്രനാമം, ആവാസ സ്ഥലം, ആഗിരണം ചെയ്യുന്ന കാർബൺ ഡൈഓക്സൈഡിന്റെ അളവ് തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് മരങ്ങൾക്ക് തിരിച്ചറിയൽ നമ്പർ ഏർപ്പെടുത്തിയത്)

• ഇന്ത്യയിൽ ആദ്യമായി കൊഴുപ്പ്‌ കലർന്ന ഭക്ഷ്യ വസ്തുക്കൾക്ക്‌ നികുതി ഏർപ്പെടുത്തിയ സംസ്ഥാനം?
ഉത്തരം: ബീഹാർ (രണ്ടാമത്തെ സംസ്ഥാനം - കേരളം, ലോകത്താദ്യമായി Fat tax ഏർപ്പെടുത്തിയ രാജ്യം - ഡെന്മാർക്ക്,2011)

• തുറസായ സ്ഥലങ്ങളിൽ മലമൂത്രവിസർജനമില്ലാത്ത കേരളത്തിലെ ആദ്യ നഗരസഭ?
ഉത്തരം: കട്ടപ്പന നഗരസഭ (തുറസായ സ്ഥലങ്ങളിൽ മലമൂത്രവിസർജനമില്ലാത്ത കേരളത്തിലെ ആദ്യ പഞ്ചായത് - മുഹമ്മ ഗ്രാമപഞ്ചായത്, ഇന്ത്യയിൽ ആദ്യമായി ഈ ബഹുമതിക്കർഹമായ ജില്ല - നാദിയ, പശ്ചിമബംഗാൾ)

• തിരുവനന്തപുരം മുതൽ കാസർഗോഡ്‌ വരെ പന്ത്രണ്ടര മണിക്കൂർ കൊണ്ടും തിരുവനന്തപുരം മുതൽ പാലക്കാട്‌ വരെ ഏഴു മണിക്കൂർ 20 മിനിട്ടു കൊണ്ടും എത്തിച്ചേരാൻ കെഎസ്‌ആർടിസി ആരംഭിച്ച ബസ്‌ സർവീസ്‌?
ഉത്തരം: സിൽവർ ജെറ്റ്

• പൊതു സ്ഥലങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കും സുരക്ഷ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ കേരള പോലീസ്‌ തിരുവനന്തപുരം ജില്ലയിൽ ആരംഭിച്ച പദ്ധതി?
ഉത്തരം: പിങ്ക് ബീറ്റ്

• ആവർത്തനപ്പട്ടികയിൽ പുതുതായി ഉൾപ്പെടുത്താൻ നിർദേശിച്ചിരിക്കുന്ന മൂലകങ്ങൾ ഏതെല്ലാം?
ഉത്തരം: നിഹോണിയം - Nh (113), മോസ്കോവിയം - Mc (115), ടെന്നിസിൻ - Ts (117), ഒഗാനസൺ - Og (118) (ജപ്പാനിലെ റിക്കൺ ലാബ് കണ്ടെത്തിയ നിഹോണിയത്തിന് രാജ്യത്തിന്റെ തദ്ദേശീയനാമമായ നിഹോണിന്റെയും മോസ്കോവിയത്തിന് റഷ്യൻ തലസ്ഥാനമായ മോസ്കോയുടെയും ടെന്നിസിയത്തിന് അമേരിക്കൻ സംസ്ഥാനമായ ടെന്നിസിയുടെയും പേരാണ് നൽകുന്നത്.റഷ്യൻ ആണവ ശാസ്ത്രജ്ഞനായ യൂറി ഒഗാനേസിയന്റെ സമരണാർത്ഥമാണ് ഒഗാനസണിന് ആ പേരു നൽകിയത്)

കുംഭമേള നടക്കുന്ന സ്ഥലങ്ങള്‍ .

 പി എസ് സി പരീക്ഷകള്‍ക്ക് ഒരു മാര്‍ക്ക് നേടാനായി കുഭമേള നടക്കുന്ന സ്ഥലങ്ങളെ കുറിച്ച് പടിക്കു..

ഹരിദ്വാര്‍, അലഹബാദ്, നാസിക്, ഉജ്ജയിനി എന്നീ നാലു സ്ഥലങ്ങളിലായി
12 വര്‍ഷത്തിലൊരിക്കല്‍ ആഘോഷിക്കുന്ന കുംഭമേള ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന മതപരമായ ആചാരങ്ങളിലൊന്നാണ്.
12 വര്‍ഷത്തിലൊരിക്കല്‍ പൂര്‍ണ്ണ കുംഭമേള നടക്കുന്നു. ഹരിദ്വാറില്‍ (ഉത്തരാഖണ്ഡ്) ഗംഗാ തീരത്തും, അലഹബാദില്‍ (ഉത്തര്‍പ്രദേശ്) ഗംഗാ യമുനാ സംഗമ സ്ഥാനത്തും നാസിക്കില്‍ (മഹാരാഷ്ട്ര) ഗോദാവരി തീരത്തും ഉജ്ജയിനിയില്‍ (മദ്ധ്യപ്രദേശ്) ക്ഷിപ്രാ നദീ തീരത്തുമാണ് കുംഭമേള നടക്കുന്നത്. 144 വര്‍ഷത്തിലൊരിക്കല്‍ മഹാകുംഭമേള അലഹബാദില്‍ നടക്കും.

ഗ്രഹങ്ങള്‍ ! Planets Importent Notes - english PDF

Kerala PSC,Upsc  Related 

Planets Full PDF English Download Now

 Download Now - Size 118KB -English
memory code,Memory Tips,malayalam Gk Mp3, Ebooks

MERCURY
- Mercry is the smallest planet and the closest to the sun.
- It is the fastest planet in our Solar System.
- Mercury has no satellites.
- Mercury revolves around the sun in 88 days.
- The United States Mariner 10 became the first and only spacecraft to reach Mercury.
VENUS
- Venus is the earth's nearest planetary neighbour.
- Venus is the brightest planet in the Solar System
- Venus is called both the ‘Evening Star’ and the ‘Morning Star’.
- Venus has no satellites.
- Venus is known as Earth's "twin" because the two planets are so similar in size.
EARTH
- Earth is the only planet in the Solar System on which the presence of living things is definitely known.
- According to the most recent estimate, the Earth is 4.55 billion years old.
- The Earth spins on an axis that is tilted at 23.50 from to a line perpendicular to its path around the Sun. Earth is the fifth largest planet of the solar system. The average temperature of the earths’s surface is 16o C .
- Earth takes 23 hours, 56 minutes and 4.09 seconds to spin around once. This length of time is called sidereal day.
MARS
- Mars is known as the Red Planet because of its reddish -orange appearance in the sky.
- Mars is the only planet whose surface can be seen in detail from the Earth.
- It has two satellites Phobos and Deimos.
- In 1997, a probe called Mars Pathfinder landed on Mars. This probe contained an explorer vehicle called Sojourner.
- Pathfinder transmitted detailed panoramic colour photographs of Mars's landscape.
- Sojourner transmitted information about the chemical makeup of rock and soil samples.
JUPITER
- Jupiter is the largest Planet in the Solar System.
- The four largest moons are - Ganymede, Callisto, Io and Europa were discovered by Galileo Galilei in 1610 and are called Galilean satellites after their discoverer.
- Ganymede is the largest satellite in the Solar System.
SATURN
- Saturn is the second largest planet in the Solar System, the sixth from the sun.
- Saturn is known as ‘Ring Planet’.
- Saturn has 22 recognised satellites and the Titan is the second largest satellite in the Solar System.
- Titan is one of the few satellites in the solar system known to have an atmosphere.
- Saturn's atmosphere is 91 percent hydrogen by mass.
URANUS
- Uranus is the third largest Planet in the Solar System.
- It was discovered in 1781 by William Herschel.
- Uranus is known as tilted planet.
- The largest satellite of Uranus is Titania.The smallest is Cordelia.
NEPTUNE
- Neptune is the fourth largest planet in the Solar System.
- Neptune was first discovered in 1846 by Johann Galle.
- Its atmosphere contains hydrogen, helium, methane and ammonia .
- Triton is the Neptune's largest satellite.

അഗ്നി പർവതങ്ങൾ - volcanoes ! Malayalam PSC PDF Guide


Kerala psc Memory Code trick

 Download This Volcanoes PDF - Size -84Kb Malayalam
Volcanoes PDF - kerala psc memory tricks memory tips mp3 GK


ഫലകങ്ങളുടെ ചലനത്തിൻറെ ഫലമായി ഉണ്ടാവുന്ന
വിടവുകൾ വഴി ശിലാദ്രവം (മാഗ്മ) ഭൂവൽക്കത്തിൻറെ
പുറത്തുവന്നാണ് അഗ്നിപർവതങ്ങൾ
സൃഷ്ടിക്കപ്പെടുന്നത്.

* ലോകത്തിലെ ഏറ്റവും കൂടുതൽ അഗ്നിപർവതങ്ങൾ
കാണപ്പെടുന്നത് പസഫിക്കിന് ചുറ്റുമാണ്.
* ലോകത്തിലെ ഏറ്റവും വലിയ അഗ്നിപർവതം
ദക്ഷിണ പസഫിക്കിലെ താമുമാസിഫ് ആണ്.
* ആൻഡമാനിലെ ബാരൺ ദ്വീപിൽ സ്ഥിതി
ചെയ്യുന്ന ബാരൺ അഗ്നിപർവതമാണ് ഇന്ത്യയിലെ
ഏക സജീവ അഗ്നിപർവതം.
* സജീവ അഗ്നിപർവതങ്ങളില്ലാത്ത വൻകരയാണ്
ഓസ്ട്രേലിയ.
* ഇൻഡോനേഷ്യയിൽ ഒരു കാലത്ത് നാശം വിതച്ച
അഗ്നിപർവതമാണ് ക്രാക്കത്തോവ.
* മെഡിറ്ററേനിയൻ ദീപസ്തംഭം എന്നു വിളിക്കുന്ന
അഗ്നിപർവതമാണ് ഇറ്റലിയിലെ സ്ട്രംബോളി.
* 2016-ൽ ഇൻഡോനേഷ്യയിൽ പൊട്ടിത്തെറിച്ച
അഗ്നിപർവതമാണ് മൗണ്ട് സിനാബുക്ക്.
* അഗ്നിപർവത പ്രദേശങ്ങളിൽ കാണപ്പെടുന്ന ലാവ
പൊടിഞ്ഞുണ്ടാകുന്ന മണ്ണാണ് റിഗ്ഗർ.
* റിഗ്ഗർ മണ്ണ് പരുത്തി കൃഷിക്ക് ഏറ്റവും
അനുയോജ്യമാണ്.
സജീവ അഗ്നിപർവതങ്ങൾ
* ഫ്യുജിയാമ :- ജപ്പാൻ
* എറ്റ്ന :- ഇറ്റലി
* മോണോലവ :- അമേരിക്ക
* കോട്ടോപാക്സി :- ഇക്വാഡോർ
സുഷുപ്തിയിലായ അഗ്നിപർവതങ്ങൾ
* കിളിമഞ്ചാരോ :- ആഫ്രിക്ക
* മൗണ്ട് പോപ്പി :- മെക്സിക്കോ
നിർജ്ജീവ അഗ്നിപർവതങ്ങൾ
* നാർകോണ്ടം :- ഇന്ത്യ
* അതേർട്ടൻ :- ഓസ്ട്രേലിയ
* മുറെ ദ്വീപ് :- ഓസ്ട്രേലിയ
* ഷിറെ ഒകെ :- ജപ്പാൻ
മറ്റ് പ്രധാന പർവതങ്ങൾ
* കിളിമഞ്ചാരോ :- ആഫ്രിക്ക
* യുറാൽ :- യൂറോപ്പ്
* അപ്പലേച്ചിയൻ :- അമേരിക്ക
* മൗണ്ട് ഏറിബസ് :- അന്റാർട്ടിക്ക