z35W7z4v9z8w

പ്രശസ്തരുടെ ഘാതകരും കൊല്ലപ്പെട്ട വർഷവും !

വ്യക്തി - ഘാതകൻ - വധിക്കപ്പെട്ട വർഷം എന്ന ക്രമത്തിൽ:

> ബിംബിസാരൻ (മഗധയിലെ ഹര്യങ്കവംശ സ്ഥാപകൻ) - അജാതശത്രു - BC 492
> ഫിലിപ്പ് രണ്ടാമൻ (മാസിഡോണിയൻ ഭരണാധികാരി,അലക്സാണ്ടർ
> ചക്രവർത്തിയുടെ പിതാവ്) - പൗസാനിയാസ് - BC 336
> ബൃഹദ്രഥൻ (അവസാനത്തെ മൗര്യ രാജാവ്) - പുഷ്യമിത്ര സുംഗൻ - BC 185
> ജൂലിയസ് സീസർ (റോമൻ ചക്രവർത്തി) - കാഷ്യസ്, ബ്രൂട്ടസ് - BC 44
> പുലികേശി രണ്ടാമൻ (ചാലൂക്യ രാജാവ്) - നരസിംഹവർമൻ - AD 642
> ഖലീഫ ഉമർ (ഇസ്ലാമിലെ രണ്ടാമത്തെ ഖലീഫ) - അബൂ ലുഅ് ലുഅത്ത് - AD 644
> പൃഥിരാജ് ചൗഹാൻ (രജപുത്ര രാജാവ്) - മുഹമ്മദ്‌ ഗോറി - 1192
> ജലാലുദ്ദീൻ ഖിൽജി (ഖിൽജിവംശ സ്ഥാപകൻ) - അലാവുദ്ദീൻ ഖിൽജി - 1296
> ഗുരു അർജൻ ദേവ് (അഞ്ചാമത്തെ സിഖ് ഗുരു) - ജഹാംഗീർ - 1606
> ഹെന്റി നാലാമൻ (ഫ്രഞ്ച് ചക്രവർത്തി) - ഫ്രാങ്കോയിസ് റവൈല്ലക് - 1610
> ഗുരു തേജ് ബഹാദൂർ (ഒമ്പതാമത്തെ സിഖ് ഗുരു) - ഔറംഗസീബ് - 1675
> സ്പെൻസർ പെർസിവൽ (ബ്രിട്ടീഷ് പ്രധാനമന്ത്രി) - ജോൺ ബെല്ലിങ്ങ്ഹാം - 1812
> എബ്രഹാം ലിങ്കൺ (അമേരിക്കൻ പ്രസിഡന്റ്) - ജോൺ വിൽക്കിസ് ബൂത്ത്‌ - 1865
> മേയോ പ്രഭു (ഇന്ത്യയിലെ ബ്രിട്ടീഷ് വൈസ്രോയി) - ഷേർ അലി അഫ്രിദി - 1872
> ജെയിംസ് എ. ഗാർഫീൽഡ് (അമേരിക്കൻ പ്രസിഡന്റ്) - ചാൾസ് ജെ. ഗിറ്റോ - 1881
> വില്യം മക്‌കിൻലി (അമേരിക്കൻ പ്രസിഡന്റ്) - ലിയോൺ സ്‌ളോഗോസ് - 1901
> ആർച്ച്ഡ്യൂക്ക് ഫ്രാൻസിസ് ഫെർഡിനാൻഡ് (ഓസ്ട്രിയൻ കിരീടാവകാശി) - ഗാവ്രിലോ പ്രിൻസിപ്പ് - 1914
> നിക്കോളാസ് രണ്ടാമൻ (അവസാനത്തെ സർ ചക്രവർത്തി) - യാകോവ് യുറോവ്‌സ്കി - 1918
> പോൾ ഡ്യൂമർ (ഫ്രഞ്ച് പ്രസിഡന്റ്) - പോൾ ഗോർഗുലഫ് - 1932
> മൈക്കൽ ഒ ഡയർ (ജാലിയൻവാലാബാഗ് കൂട്ടകൊലയ്ക്ക് അനുമതി നൽകിയ പഞ്ചാബ് ഗവർണർ) - ഉദ്ദം സിംഗ് - 1940
> ലിയോൺ ട്രോട്സ്കി (റഷ്യൻ കമ്യൂണിസ്റ്റ് നേതാവ്) - റമോൺ മെർക്കാഡെ - 1940
> ബെനിറ്റൊ മുസോളിനി (ഇറ്റാലിയൻ പ്രധാനമന്ത്രി) - വാൾട്ടർ അഡീസിയോ - 1945
> മഹാത്മാ ഗാന്ധി (ഇന്ത്യയുടെ രാഷ്ട്രപിതാവ്‌) - നാഥുറാം ഗോഡ്‌സെ - 1948
> ലിയാഖത്ത് അലി ഖാൻ (പാക്കിസ്ഥാന്റെ ആദ്യ പ്രധാനമന്ത്രി) - സാദ് അക്ബർ ബബ്റാക് - 1951
> സോളമൻ ബന്ദാരനായകെ (ശ്രീലങ്കൻ പ്രധാനമന്ത്രി) - തൽദുവി സോമരാമ - 1959
> ജോൺ എഫ്. കെന്നഡി (അമേരിക്കൻ പ്രസിഡന്റ്) - ലീ ഹാർവി ഓസ്‌വാൾഡ് - 1963
> മാർട്ടിൻ ലൂഥർ കിംഗ് ജൂനിയർ (അമേരിക്കൻ പൗരാവകാശ പ്രസ്ഥാനത്തിന്റെ പ്രധാന നേതാവ്) - ജെയിംസ് ഏൾ റേ - 1968
> ഫൈസൽ രാജാവ് (സൗദി അറേബ്യ) - ഫൈസൽ ബിൻ മുസൈദ് - 1975
> മൗണ്ട് ബാറ്റൺ പ്രഭു (ഇന്ത്യയിലെ അവസാനത്തെ ബ്രിട്ടീഷ് വൈസ്രോയി) - തോമസ്‌ മക്‌മഹോൻ - 1979
> പാർക്ക് ചുങ്ങ് ഹീ (ദക്ഷിണ കൊറിയൻ പ്രസിഡന്റ്) - കിം ജെയ്ഗ്യൂ - 1979
> ജോൺ ലെനൻ (ബീറ്റിൽസ് ഗായകൻ) - ഡേവിഡ് ചാപ്‌മാൻ - 1980
> അൻവർ സാദത്ത്‌ (ഈജിപ്ഷ്യൻ പ്രസിഡന്റ്) - ഖാലിദ് ഇസ്ലാംബൗലി - 1981
> ഇന്ദിരാ ഗാന്ധി (ഇന്ത്യൻ പ്രധാനമന്ത്രി) - സത്‌വന്ത് സിംഗ്,ബിയാന്ത് സിംഗ് - 1984
> എ.എസ് വൈദ്യ (ഓപ്പറേഷൻ ബ്ലൂസ്റ്റാർ സമയത്തെ കരസേനാ മേധാവി) - സുഖ്‌ദേവ് സിംഗ് സുഖ,ഹർജീന്ദർ സിംഗ് ജിൻഡ - 1986
> രാജീവ് ഗാന്ധി (ഇന്ത്യൻ പ്രധാനമന്ത്രി) - തേൻമൊഴി രാജരത്നം( തനു) - 1991
> ആന്ദ്രേ എസ്കോബാർ (കൊളംബിയൻ ഫുട്ബോളർ) - ഹുംബർട്ടോ കാസ്ട്രോ മുനോസ് - 1994
> ബിയാന്ത് സിംഗ് (പഞ്ചാബ് മുഖ്യമന്ത്രി) - ദിലാവർ സിംഗ് ജെയ്‌സിംഗ്‌വാല - 1995
> ഇറ്റ്‌സാക് റബീൻ (ഇസ്രയേൽ പ്രധാനമന്ത്രി) - യീഗൽ അമീർ - 1995
> ബീരേന്ദ്ര രാജാവ് (നേപ്പാൾ) - ദീപേന്ദ്ര - 2001
> ഫൂലൻ ദേവി (ചമ്പൽ കൊള്ളക്കാരി,സമാജ്‌വാദി പാർട്ടി എം.പി) - ഷേർ സിംഗ് റാണ - 2001
> ബേനസീർ ഭൂട്ടോ (പാക്കിസ്ഥാൻ പ്രധാനമന്ത്രി) - മുസ്തഫ അബു അൽ യസീദ് - 2007

Post a Comment