z35W7z4v9z8w

Ccurrent Affairs June 2016 ! Kerala PSC

കറന്റ്അഫയേഴ്സ് ( JUNE 2016 )



> സംസ്ഥാനത്തെ പുതിയ അഡ്വക്കേറ്റ് ജനറലായി സി.പി സുധാകരപ്രസാദ് ചുമതലയേറ്റു

> ഫ്രഞ്ച് ഓപ്പൺ പുരുഷ സിംഗിൾസ് കിരീടം സെർബിയയുടെ നൊവാക് ജോകോവിച്ചിന് ലഭിച്ചു. ബ്രിട്ടന്റെ ആൻഡി മുറയെ ഫൈനലിൽ തോൽപ്പിച്ചാണ്‌ ജോക്കോവിച്ച്‌ ഫ്രഞ്ച്‌ ഓപ്പണിൽ തന്റെ ആദ്യ കിരീടം സ്വന്തമാക്കിയത്‌.കിരീടനേട്ടത്തോടെ കരിയർ സ്ലാം നേടുന്ന എട്ടാമത്തെ താരമെന്ന ബഹുമതിയും ജോക്കോവിച്ചിന്‌ ലഭിച്ചു

> തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഓഡിറ്റിങ്ങിനായി ഓൺലൈൻ സംവിധാനം ഏർപ്പെടുത്തുന്ന ആദ്യ സംസ്ഥാനമായി കേരളം മാറും.സംസ്ഥാന ഓഡിറ്റ് വകുപ്പാണ് എയിംസ് (ഓഡിറ്റ് ഇൻഫർമേഷൻ ആൻഡ് മാനേജ്‌മെന്റ് സിസ്റ്റം) എന്ന സോഫ്റ്റ്‌വെയർ വഴി ത്രിതലപഞ്ചായത്തുകളുടെയും നഗരസഭകളുടെയും ഓഡിറ്റ് പൂർണമായും കംപ്യൂട്ടർ വൽക്കരിച്ചത്

> ഇന്ത്യയുടെ ആദ്യ മിസ്റ്റർ യൂണിവേഴ്‌സും ഇന്ത്യൻ ബോഡിബിൽങിന്റെ പിതാവുമായ മനോഹർ ഐച്ച് (104) കൊൽക്കത്തയിൽ അന്തരിച്ചു.ഇന്ത്യയുടെ പോക്കറ്റ് ഹെർക്കുലീസ് എന്നു വിശേഷണമുള്ള ഐച്ച് 1952ൽ ബ്രിട്ടീഷ് റെയിൽവേയിൽ ഉദ്യോഗസ്ഥനായിരിക്കുമ്പോഴാണ് മിസ്റ്റർ യൂണിവേഴ്‌സ് ആകുന്നത്.ഏഷ്യൻ ഗെയിംസിൽ മൂന്നു തവണ ബോഡിബിൽഡിങ്ങിൽ സ്വർണം നേടിയിട്ടുണ്ട്

> ഭിന്നലിംഗകാർക്ക് അംഗത്വം നൽകുന്ന ഇന്ത്യയിലെ ആദ്യ വിദ്യാർഥി സംഘടന എന്ന അംഗീകാരം എസ്എഫ്ഐക്ക് ലഭിച്ചു

> എല്ലാ മാസത്തിലെയും ഏഴാം തിയതി വാഹനനിയന്ത്രണം നടപ്പാക്കാൻ അരുണാചൽപ്രദേശ് സർക്കാർ തീരുമാനിച്ചു.വായു മലിനീകരണം തടയുക എന്ന ലക്ഷ്യത്തോടെ ഈ മാസം മുതലാണ് പദ്ധതി നടപ്പാക്കുന്നത്

> ഫ്രഞ്ച് ഓപ്പൺ ടെന്നീസ് ഡബിൾസ് കിരീടം സ്പെയിന്റെ ഫെലിസിയാനോ ലോപസ് - മാർക് ലോപസ് സഖ്യത്തിന് ലഭിച്ചു

> സംസ്ഥാന പൊതുമേഖല പുനരുദ്ധാരണ ബോർഡ് ചെയർമാനായി ഡോ. എം.പി സുകുമാരൻനായരെ നിയമിച്ചു

> കോഴിക്കോട് കോർപ്പറേഷൻ മേയറായി സിപിഎമ്മിലെ തോട്ടത്തിൽ രവീന്ദ്രൻ സ്ഥാനമേൽക്കും.മേയറായിരുന്ന വി.കെ.സി മമ്മദ് കോയ എംഎൽഎ ആയതോടെയാണ് പുതിയ മേയറെ തിരഞ്ഞെടുത്തത്

> ഫോർമുല വൺ ബാഴ്‌സലോണ മോട്ടോ ഗ്രാൻപ്രിയിൽ ഇറ്റാലിയുടെ വാലന്റീനോ റോസി ചാമ്പ്യനായി

> 2016ലെ മിസ് യുഎസ്എ ആയി ഡേഷൗന ബാബറെ തിരഞ്ഞെടുത്തു

> ഏഷ്യൻ ജൂനിയർ അത്‌ലെറ്റിക്സിൽ 110 മീറ്റർ ഹർഡിൽസിൽ മലയാളിയായ മെയ്‌മോൻ പൗലോസ്‌ വെള്ളി മെഡൽ നേടി

> മാർ ക്രിസോസ്റ്റം പിതാവിന്റെ നൂറാം ജന്മദിനത്തിന്റെ ഭാഗമായി സംവിധായകൻ ബ്ലസി '100 ഇയേർസ്‌ ഓഫ്‌ ക്രിസോസ്റ്റം' എന്ന പേരിൽ ഡോക്യുമെന്ററി പുറത്തിറക്കും

> ഒളിമ്പിക്‌ദീപശിഖയേന്തുന്നഏറ്റവും പ്രായം കൂടിയ വ്യക്തി എന്ന ബഹുമതിക്ക്‌ അർഹത നേടിയത്
ഐഡ ജമാൻക്യൂ
(ബ്രസീലിയൻ സ്കൈ ഡൈവർ ‌ 106 വയസ്സ്)

> ഇന്ത്യയുടെ സഹായത്തോടെ ജാഫ്‌നയിൽ നവീകരിച്ച ദുരൈയപ്പ സ്റ്റേഡിയം
 പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശ്രീലങ്കൻ പ്രസിഡന്റ്‌ മൈത്രിപാല സിരിസേനയും ചേർന്ന് ഉദ്‌ഘാടനം ചെയ്തു.അന്തരിച്ച ജാഫ്‌ന മുൻ മേയർ ആൽഫ്രഡ്‌ തമ്പിരാജ ദുരൈയപ്പയുടെ പേരാണ്‌ സ്റ്റേഡിയത്തിന്‌ നൽകിയിരിക്കുന്നത്‌
 
> മെയ്ക്‌ ഇൻ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ഹൈദരാബാദിൽ ബോയിങ്ങും ടാറ്റ അഡ്വാൻസ്‌ഡ്‌ സിസ്റ്റംസ്‌ ലിമിറ്റഡും സംയുക്തമായി എഎച്ച്‌-64 അപ്പാച്ചെ ഹെലികോപ്റ്റർ നിർമാണശാല സ്ഥാപിക്കും

> കൊടും വരൾച്ച നേരിടുന്ന മഹാരാഷ്ട്രയിലെ മറാത്ത്‌വാഡയിൽ കൃത്രിമ മഴ പെയ്യിക്കാൻ ഇന്ത്യക്ക്‌ ക്ലൗഡ്‌ സീഡിങ്ങ്‌ സാങ്കേതിക സഹായം നൽകുന്നത്
ചൈന

> നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്‌ ഓഫ്‌ ഫാഷൻ ടെക്നോളജിയുടെ ചെയർമാനായി നിയമിതനായത്
ചേതൻ ചൗഹാൻ

> സെക്കൻഡിൽ ഒരു ലക്ഷം കോടിയിലേറെ നിർദേശങ്ങൾ നൽകാൻ ശേഷിയുള്ള ആയിരം പ്രോഗ്രാം പ്രൊസസറുകളോടു കൂടിയ മൈക്രോചിപ്പ്‌
കിലോ കോർ
(കാലിഫോർണിയ യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞർ നിർമിച്ചു)

> കനേഡിയൻ ആർമിയിലെ ആദ്യ വനിതാ യുദ്ധ ഓഫീസർ എന്ന ബഹുമതിക്ക്‌ അർഹയായത്
ജെന്നി കരിഗ്‌നൻ

> സഹകരണ ഇലക്ഷൻ കമ്മീഷന്റെ മുഖ്യ ഇലക്ഷൻ കമ്മീഷണർ
ജി.ജ്യോതിചൂഡൻ

> ഇന്ത്യയിലെ ആദ്യ ആയുഷ്‌ സർവകലാശാല ഹരിയാനയിലെ കുരുക്ഷേത്രയിൽ സ്ഥാപിക്കും.

> ഇന്ത്യയിലെ രണ്ടാമത്തെ ബുള്ളറ്റ്‌ ട്രെയിൻ പദ്ധതി
ഡൽഹി - വാരണാസി റൂട്ടിൽ ആരംഭിക്കും

> ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനത്തിലെ ആദ്യ വനിതാ പൈലറ്റുമാരായി ചുമതലയേറ്റവർ:
ഭാവന കാന്ത് (ബീഹാർ), അവനി ചതുർവേദി (മധ്യപ്രദേശ്), മോഹന സിംഗ് (രാജസ്ഥാൻ).

> കൊച്ചി മേഖലയിൽ ജല മെട്രോ പദ്ധതി നടപ്പാക്കാനുള്ള കരാറിൽ ഒപ്പുവച്ചത്
കൊച്ചി മെട്രോ റെയിൽ ലിമിറ്റഡും ജർമൻ വികസന ബാങ്കായ കെഎഫ്ഡബ്യുവും.
(കൊച്ചി മെട്രോയുടെ ഫിഡർ സർവീസായി പ്രവർത്തിക്കുന്ന ജലമെട്രോ രാജ്യത്തു തന്നെ ഏറ്റവും വലിയ നഗര ജലഗതാഗത പദ്ധതികളിൽ ഒന്നാണ് )

>  ലണ്ടനിൽ നടന്ന ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ വെള്ളി മെഡൽ നേടിയരാജ്യം
ഇന്ത്യ.
(1978ൽ ആരംഭിച്ച ചാമ്പ്യൻസ് ട്രോഫിയിൽ ആദ്യമായാണ് ഇന്ത്യ ഫൈനലിൽ പ്രവേശിക്കുന്നതും വെള്ളി മെഡൽ നേടുന്നതും )

> സ്‌കൂൾ വിദ്യാർത്ഥികളുടെ പഠനേതര പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ പ്രത്യേക വാളണ്ടിയർമാരെ നിയമിക്കുന്ന പദ്ധതി
വിദ്യാഞ്ജലി

> മനുഷ്യൻ മൂലമുണ്ടാകുന്ന കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലമായി ആദ്യമായി ഒരു സസ്തനിയുടെ വംശനാശം രേഖപ്പെടുത്തിയ രാജ്യം
ഓസ്ട്രേലിയ
ഓസ്‌ട്രേലിയയിലെ ക്വീൻസ്‌ലാൻഡിന്റെ ഭാഗമായ ബ്രാംബിൾ കെയ് ദ്വീപിൽ കാണപ്പെടുന്ന ബ്രാംബിൾ കെയ് മെലോമിസ് എന്ന എലിയാണ് കാലാവസ്ഥ വ്യതിയാനം മൂലം സമുദ്രനിരപ്പ് ഉയർന്നതിനെ തുടർന്ന് ഉന്മൂലനം ചെയ്യപ്പെട്ടത്

> കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ ലഭ്യമാക്കുന്ന കളിപ്പാട്ട ബാങ്ക് (ടോയ് ബാങ്ക്) ആരംഭിച്ച സംസ്ഥാനം
രാജസ്ഥാൻ.
(അജ്മീർ ,നാഗൂർ ജില്ലകളിലാണ് ആദ്യ ഘട്ടത്തിൽ ഇതു സ്ഥാപിച്ചത് )

> കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റെ സ്വയം ഓൺലൈൻ പാഠ്യ പദ്ധതിക്കായി മൊബൈൽ ആപ്ലിക്കേഷൻ നിർമിക്കാനുള്ള കരാറിൽ ഒപ്പു വച്ചത്
മൈക്രോസോഫ്റ്റും എഐസിടിഇയും




> സംസ്ഥാന അധ്യാപക കലാസാഹിതിയുടെ കൗമുദി ടീച്ചർ പുരസ്കാരംലഭിച്ചത്

> പോളിയോ വൈറസ്‌ കണ്ടെത്തിയതിനെ തുടർന്ന് ഹൈദരാബാദിൽ മൂന്നു ലക്ഷം കുട്ടികൾക്ക്‌ അടിയന്തിരമായി പ്രതിരോധ മരുന്ന് നൽകാൻ സർക്കാർ തീരുമാനിച്ചു.അഞ്ചു വർഷത്തിനു ശേഷമാണ്‌ ഇന്ത്യയിൽ വീണ്ടും പോളിയോ സ്ഥിരീകരിക്കുന്നത്‌
 
> ഐവറികോസ്റ്റിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ 'നാഷണൽ ഓർഡർ ഓഫ്‌ ദി റിപബ്ലിക്‌ ഓഫ്‌ ഐവറികോസ്റ്റ്‌' രാഷ്ട്രപതി പ്രണബ്‌ മുഖർജിക്ക്‌ ലഭിച്ചു

> യു.എൻ ലീഗൽ കമ്മറ്റിയിലേക്ക്‌ ആദ്യമായി ഒരു ഇസ്രയേൽ പ്രതിനിധിയെ തിരഞ്ഞെടുത്തു.ഇസ്രയേൽ സ്ഥാനപതി ഡാനി ഡാനൺ ആണ്‌ വോട്ടെടുപ്പിൽ വിജയിച്ചത്‌

> ഹാർലിക്വിൻ ഇച്‌തിയോസിസ്‌ രോഗം ബാധിച്ച്‌ നാഗ്‌പൂരിലെ ലതാ മങ്കേഷ്‌കർ ആശുപത്രിയിൽ ജനിച്ച പെൺകുഞ്ഞ്‌ മരണപ്പെട്ടു.ഇന്ത്യയിൽ ആദ്യമായാണ്‌ ഹാർലിക്വിൻ ബേബിയുടെ ജനനം റിപ്പോർട്ട്‌ ചെയ്യുന്നത്

> തിരുവനന്തപുരത്ത്‌ നടന്ന ഒമ്പതാമത്‌ കേരള രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളയിൽ ലോങ്ങ്‌ ഡോക്യുമെന്ററിക്കുള്ള പുരസ്കാരം ചന്ദ്രശേഖർ റെഡ്ഡി സംവിധാനം ചെയ്ത ഫയർഫ്‌ളൈസ്‌ ഇൻ ദ അബൈസ്‌ കരസ്ഥമാക്കി.ദ ഹണ്ട്‌ (ഷോർട്ട്‌ ഡോക്യുമെന്ററി), പാപ (ഷോർട്ട്‌ ഫിക്ഷൻ), തിലക്‌ (ക്യാമ്പസ്‌ ചിത്രം), യൂഫോറിയ (അനിമേഷൻ ചിത്രം) എന്നിങ്ങനെയാണ്‌ മറ്റു പുരസ്കാരങ്ങൾ

> വസ്തുവകകൾ ക്രയവിക്രയം ചെയ്യുന്നവർക്ക്‌ സ്വന്തമായി ആധാരമെഴുതാൻ അധികാരം നൽകുന്ന ആറാമത്തെ സംസ്ഥാനം എന്ന അംഗീകാരം കേരളത്തിന്‌ ലഭിച്ചു

> ലോകത്തിലെ ഏറ്റവും വലിയ അഭയാർഥി ക്യാമ്പായ ദാദാബ്‌ നവംബറിൽ അടച്ചുപൂട്ടാൻ കെനിയൻ സർക്കാർ തീരുമാനിച്ചു.മൂന്നര ലക്ഷത്തോളം പേരാണ്‌ കെനിയ - സൊമാലിയ അതിർത്തിയിലുള്ള ക്യാമ്പിൽ കഴിയുന്നത്‌

> ഗാന്ധിജിയുടെ ആത്മകഥയായ 'എന്റെ സത്യാന്വേഷണ പരീക്ഷണങ്ങൾ' ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട ഇന്ത്യൻ ഭാഷയെന്ന അംഗീകാരം മലയാളം നിലനിർത്തി.ഹിന്ദി, ഗുജറാത്തി ഭാഷകളാണ്‌ രണ്ടും മൂന്നും സ്ഥാനങ്ങളിൽ

> ബാലവേല തടയുന്നതിന്റെ ഭാഗമായി ബീഹാർ സർക്കാർ ചൈൽഡ്‌ ലേബർ ട്രാക്കിംഗ്‌ സിസ്റ്റം ആരംഭിച്ചു

> ഹിന്ദി ചിത്രമായ 'ഉഡ്‌ത പഞ്ചാബ്‌' ഒരു സീൻ മാത്രം ഒഴിവാക്കി പ്രദർശിപ്പിക്കാൻ ബോംബെ ഹൈക്കോടതി അനുമതി നൽകി.ലഹരിമരുന്ന് ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നെന്ന് ചൂണ്ടിക്കാട്ടി 13 ഭാഗങ്ങളിലെ 89 പരാമർശങ്ങൾ ഒഴിവാക്കിയാൽ മാത്രമേ അനുമതി നൽകുവെന്ന സെൻസർ ബോർഡിന്റെ നടപടിയാണ്‌ കോടതി റദ്ദാക്കിയത്

> സംസ്ഥാനത്ത്‌ മദ്യ ഉപഭോഗം കുറയ്ക്കാൻ സംസ്ഥാന സർക്കാർ കുടുംബശ്രീയുമായി ചേർന്ന് പദ്ധതി നടപ്പാക്കും.ഇതിന്റെ ഭാഗമായി മദ്യത്തിനെതിരായ പ്രാചരണത്തിന്‌ 65000 കുടുംബശ്രീ അംഗങ്ങൾക്ക്‌ പരിശീലനം നൽകും

> ബിസിനസ്‌ അധിഷ്ഠിത സോഷ്യൽ നെറ്റ്‌വർക്കായ ലിങ്ക്‌ഡിനെ മൈക്രോസോഫ്റ്റ്‌ ഏറ്റെടുത്തു

> മലയാളിയായ ഡോക്ടർ ജി.കിഷോറിനെ ദേശീയ കായിക ദർശനരേഖാ സമിതി അംഗമായി തിരഞ്ഞെടുത്തു

> മലാവി ഹൈക്കമീഷണറായി സുരേഷ്‌ കുമാർ മേനോനെ നിയമിച്ചു

> ആനവേട്ട തടയുക എന്ന ലക്ഷ്യത്തോടെ സിംഗപ്പൂർ സർക്കാർ കെനിയൻ മാതൃകയിൽ എട്ടു ടൺ ആനക്കൊമ്പുകൾ തീയിട്ടു നശിപ്പിച്ചു.58 കോടി രൂപ വിലയുള്ള 2700 ആനക്കൊമ്പുകളാണ്‌ നശിപ്പിച്ചത്‌

> മണിപ്പൂർ ഹൈക്കോടതി ചീഫ്‌ ജസ്റ്റിസായി ജസ്റ്റിസ്‌ രാകേഷ്‌ രഞ്ജൻ പ്രസാദ്‌ നിയമിതനായി

> അമേരിക്കയിൽ നിന്ന് എഫ്‌-16 വിമാനങ്ങൾ വാങ്ങുന്ന കരാർ പാക്കിസ്ഥാൻ റദ്ദാക്കി.ഇനിമുതൽ ജോർദാൻ നിർമിത എഫ്‌-16 വിമാനങ്ങളാണ്‌ ഉപയോഗിക്കുന്നതെന്ന് പാക്ക്‌ വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു

> കോപ്പ അമേരിക്ക ശതാബ്ദി ടൂർണമെന്റിലെ പരാജയത്തെ തുടർന്ന് ബ്രസീൽ പരിശീലകൻ കാർലോസ്‌ ദുംഗയെ ടീം മാനേജ്‌മന്റ്‌ പുറത്താക്കി

> മുൻ വിദേശകാര്യ സെക്രട്ടറിയായിരുന്ന മഹാരാജ കൃഷ്ണ രസ്‌ഗോത്രയുടെ 'എ ലൈഫ്‌ ഇൻ ഡിപ്ലോമസി' എന്ന ഗ്രന്ഥം ഡൽഹിയിൽ പ്രകാശനം ചെയ്തു.

> കെ.വിജയരാഘവൻ പുരസ്കാരം കേരള ശബ്ദം വാരികയുടെ മാനേജിംഗ്‌ ഡയറക്ടർ ഡോ.ബി.എ രാജാകൃഷ്ണന്‌ ലഭിച്ചു

> തകഴി സ്മാരക സമിതിയുടെ തകഴി ചെറുകഥാ പുരസ്കാരം എം.എ ബൈജുവിന്റെ 'ഭാവന എന്ന പെൺകുട്ടി' എന്ന ചെറുകഥയ്ക്ക്‌ ലഭിച്ചു

> അമേരിക്കയിലെ ഒർലാൻഡോയിലുള്ള പൾസ്‌ നിശാക്ലബിൽ അഫ്‌ഗാൻ വംശജൻ നടത്തിയ വെടിവെപ്പിൽ 50 പേർ കൊല്ലപ്പെട്ടു.അമേരിക്കൻ പൗരത്വമുള്ള ഒമർ സാദിഖ്‌ മതീനാണ്‌ അക്രമണം നടത്തിയത്‌.2001 സെപ്റ്റംബർ 11ലെ അക്രമണത്തിന്‌ ശേഷം അമേരിക്കയിലുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണമാണിത്‌

> പുതുച്ചേരി നിയമസഭയുടെ പതിന്നാലാമത്തെ സ്പീക്കറായി കോൺഗ്രസ്‌ നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.വൈതിലിംഗത്തെ തിരഞ്ഞെടുത്തു

> കേരളത്തിലെ ആദ്യ ഫൊറൻസിക്‌ സർജൻ എന്ന വിശേഷണമുള്ള ഡോ. പി.വി ഗുഹരാജ്‌ കോഴിക്കോട്‌ അന്തരിച്ചു.കോഴിക്കോട്‌ മെഡിക്കൽ കോളേജിൽ ഫൊറൻസിക്‌ സയൻസ്‌ ബിരുദാനന്തര ബിരുദ കോഴ്സ്‌ തുടങ്ങാൻ നേതൃത്വം നൽകിയ ഗുഹരാജ്‌ രാജൻ കേസ്‌ ഉൾപ്പെടെയുള്ള കേസുകളിൽ സർക്കാരിനു വേണ്ടി പ്രവർത്തിച്ചു.ഫൊറൻസിക്‌ മെഡിസിൻ എന്ന ഗ്രന്ഥവും രചിച്ചിട്ടുണ്ട്‌

> വനനശീകരണ നിരോധന നിയമം നടപ്പാക്കുന്ന ആദ്യ രാജ്യമെന്ന ബഹുമതി നോർവേയ്ക്ക്‌ ലഭിച്ചു

> ഈ വർഷത്തെ ഡബ്ലിൻ സാഹിത്യ പുരസ്കാരം ഇന്ത്യൻ വംശജനായ അഖിൽ ശർമയുടെ 'ഫാമിലി ലൈഫ്‌' എന്ന നോവലിന്‌ ലഭിച്ചു

> പെൺകുട്ടികൾക്കെതിരായ അതിക്രമങ്ങൾ തടയാൻ രാജ്യത്തെ സ്കൂളുകളിൽ ജെൻഡർ ചാമ്പ്യൻ എന്ന പേരിൽ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം പദ്ധതി നടപ്പാക്കും

> സംസ്ഥാനത്തെ ഏറ്റവും വലിയ ടേബിൾ ടെന്നീസ്‌ അക്കാദമി ആലപ്പുഴ എസ്‌ഡിവി സെൻട്രൽ സ്കൂളിൽ ഉദ്‌ഘാടനം ചെയ്തു

> ലൈംഗിക വിദ്യഭ്യാസം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താനുള്ള രൂപരേഖ കേന്ദ്ര ആരോഗ്യ മന്ത്രാലയം തയ്യാറാക്കി.ഇന്ത്യൻ കൗൺസിൽ ഓഫ്‌ മെഡിക്കൽ റിസർച്ച്‌, ദേശീയ എയ്‌ഡ്‌സ്‌ ഗവേഷണ കേന്ദ്രം എന്നിവർ ചേർന്നാണ്‌ ഇതിനായുള്ള പാഠഭാഗങ്ങൾ തയ്യാറാക്കുന്നത്

> യുബ്രോൺഡെസ്‌ ഗ്ലെറോസെൻസിസി തെറോപാഡ്‌ വർഗത്തിൽപ്പെട്ട ദിനോസറിന്റെ കാലടയാളം രാജസ്ഥാനിലെ ജെയ്‌സാൽമീറിൽ കണ്ടെത്തി.ജയ്‌നാരായൺ വ്യാസ്‌ യൂണിവേഴ്‌സിറ്റിയിലെ ഭൗമശാസ്ത്രജ്ഞരാണ്‌ 150 കോടി വർഷം പഴക്കമുള്ള കാലടയാളം കണ്ടെത്തിയത്‌

> ഗതിനിർണയ സംവിധാനമായ ബെയ്‌ദുവിലെ ഇരുപത്തിമൂന്നാമത്തെ ഉപഗ്രഹം ചൈന വിജയകരമായി വിക്ഷേപിച്ചു.തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചാംഗ്‌ പ്രവിശ്യയിൽ നിന്ന് എൽഎം - 3സി റോക്കറ്റ്‌ ഉപയോഗിച്ചായിരുന്നു വിക്ഷേപണം

> നേപ്പാൾ മുൻ പ്രധാനമന്ത്രിയും മാവോയിസ്റ്റ്‌ നേതാവുമായ ബാബുറാം ഭട്ടാറായി 'നയ ശക്തി നേപ്പാൾ' എന്ന പേരിൽ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു

> ഫോർമുല വൺ കനേഡിയൻ ഗ്രാൻപ്രിയിൽ മെഴ്‌സിഡസിന്റെ ബ്രിട്ടീഷ്‌ താരം ലൂയിസ്‌ ഹാമിൽട്ടൺ ചാമ്പ്യനായി

> സംസ്ഥാനത്ത് പത്തു വർഷത്തിനു മുകളിൽ പഴക്കമുള്ള 2000 സിസിയിൽ അധികമുള്ള വാഹനങ്ങൾക്ക് ദേശീയ ഹരിത ട്രൈബ്യൂണൽ ഏർപ്പെടുത്തിയ വിലക്ക് ഹൈക്കോടതി സ്റ്റേ ചെയ്തു.ട്രൈബ്യൂണൽ വിധി ചോദ്യം ചെയ്ത് കെഎസ്ആർടിസി, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ തുടങ്ങിയവർ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് പി.ബി സുരേഷ്‌കുമാർ സ്റ്റേ ഏർപ്പെടുത്തിയത്

> ഓസ്ട്രേലിയൻ ഓപ്പൺ സൂപ്പർ സീരിസ്‌ ബാഡ്‌മിന്റൺ കിരീടം ഇന്ത്യയുടെ സൈന നെഹ്‌വാളിനു ലഭിച്ചു.സിഡ്‌നിയിൽ നടന്ന ഫൈനലിൽ ലോക പത്താം നമ്പർ താരം ചൈനയുടെ സുൺ യുവിനെയാണ്‌ സൈന തോൽപ്പിച്ചത്‌.സൈനയുടെ ഏഴാമത്തെ സൂപ്പർ സീരിസ്‌ കിരീടവും ഓസ്ട്രേലിയൻ ഓപ്പണിലെ രണ്ടാം കിരീട വിജയവുമാണിത്‌

> അരങ്ങേറ്റ ഏകദിനത്തിൽ സെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന ബഹുമതി ലോകേഷ് രാഹുൽ സ്വന്തമാക്കി.ഹരാരെയിൽ സിംബാബ്‌വെയ്ക്കെതിരായ മത്സരത്തിലാണ് രാഹുലിന്റെ റെക്കോർഡ്‌ നേട്ടം.മത്സരത്തിൽ ഇന്ത്യ ഒമ്പത് വിക്കറ്റിനു വിജയിച്ചു

> റിയോ ഒളിമ്പിക്സിലെ ഉദ്ഘാടനച്ചടങ്ങിൽ ഷൂട്ടിങ്ങ് താരം അഭിനവ് ബിന്ദ്ര ഇന്ത്യൻ പതാകയേന്തും.96 അംഗ സംഘമാണ് റിയോയിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത്

> മുതിർന്ന മാധ്യമപ്രവർത്തകനും രാഷ്ട്രീയ നിരീക്ഷകനുമായ ഇന്ദർ മൽഹോത്ര ഡൽഹിയിൽ അന്തരിച്ചു.സ്റ്റേറ്റ്‌സ്മാൻ, ടൈംസ് ഓഫ് ഇന്ത്യ, ദി ഗാർഡിയൻ പത്രങ്ങളിൽ പ്രവർത്തിച്ച മൽഹോത്ര ഇന്ദിരാഗാന്ധിയുടെ ജീവചരിത്രമായ 'ഇന്ദിരാഗാന്ധി : എ പേഴ്സണൽ ആൻഡ് പൊളിറ്റിക്കൽ ബയോഗ്രഫി', 'എ ഫ്രഷ് ബയോഗ്രഫി ഓഫ് ഇന്ദിരാഗാന്ധി', 'ഡൈനാസ്റ്റീസ് ഓഫ് ഇന്ത്യ ആൻഡ് ബിയോണ്ട്', 'ഇന്ത്യൻ സെക്യൂരിറ്റി : പാസ്റ്റ് പ്രസന്റ് ആൻഡ് ഫ്യൂച്ചർ (അപൂർണം) ഉൾപ്പെടെയുള്ള ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്.2013ൽ രാംനാഥ് ഗോയങ്ക പുരസ്കാരം ലഭിച്ചു

> ചമ്പാരൻ സത്യാഗ്രഹത്തിന്റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി റെയിൽവേയുടെ ചമ്പാരൻ സത്യാഗ്രഹ് എക്സ്പ്രസ്സ്‌ കേന്ദ്ര റെയിൽവേ മന്ത്രി സുരേഷ് പ്രഭു ബീഹാറിലെ മോത്തിഹരിയിൽ ഫ്ലാഗ് ഓഫ് ചെയ്തു

> വിവരാവകാശ നിയമത്തെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കാൻ ഇഗ്നോ സർട്ടിഫിക്കറ്റോടുകൂടിയുള്ള ഡിപ്ലോമ കോഴ്സ് ആരംഭിക്കും

> സാമ്പത്തിക ക്രമക്കേടുമായി ബന്ധപ്പെട്ട് ലണ്ടനിൽ കഴിയുന്ന കിംഗ്‌ഫിഷർ ഉടമ വിജയ്‌ മല്യയുടെ 1411 കോടി രൂപയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ജപ്തി ചെയ്തു.ഐഡിബിഐ ബാങ്കുമായി ബന്ധപ്പെട്ട കേസിലാണ് നടപടി

> ദി വോയ്സ് ടാലന്റ് ഷോയിലൂടെ ശ്രദ്ധേയയായ അമേരിക്കൻ ഗായിക ക്രിസ്റ്റീന ഗ്രിമ്മി അക്രമിയുടെ വെടിയേറ്റ്‌ മരിച്ചു.അടുത്തിടെ ആരംഭിച്ച ബിഫോർ യു എക്സിറ്റ് എന്ന ബാൻഡിന്റെ പ്രചാരണാർത്ഥം ഫ്ലോറിഡയിൽ നടന്ന പരിപാടിക്കിടെയായിരുന്നു വെടിയേറ്റത്

> പാവപ്പെട്ടവർക്ക് സൗജന്യ നിരക്കിൽ ചികിത്സ നൽകിയില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഡൽഹിയിലെ അഞ്ച് ആശുപത്രികൾക്ക് ആം ആദ്മി സർക്കാർ 600 കോടി രൂപ പിഴ വിധിച്ചു

> യുദ്ധക്കപ്പലായ ഐഎൻഎസ് വിക്രമാദിത്യയിൽ ഹൈഡ്രജൻ സൾഫേഡ് വാതകം ചോർന്നുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു

> ഇന്ദിരാഗാന്ധി വധത്തെ തുടർന്നുണ്ടായ 1984ലെ സിഖ് വിരുദ്ധ കലാപത്തിലെ 75 കേസുകൾ അന്വേഷിക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു

> മാലിദ്വീപ് പ്രസിഡന്റ്‌ അബ്ദുല്ല യാമീനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ മുൻ പ്രസിഡന്റ്‌ അഹമ്മദ് അദീബിന് 15 വർഷം തടവു ശിക്ഷ വിധിച്ചു

> സുരക്ഷാ പ്രവർത്തനങ്ങളിൽ പ്രധാനമന്ത്രിക്ക് കൂടുതൽ അധികാരം നൽകുന്ന നാഷണൽ സെക്യൂരിറ്റി കൗൺസിൽ ആക്റ്റ് മലേഷ്യയിൽ നിലവിൽ വന്നു

> കിൻഫ്ര മാനേജിംഗ് ഡയറക്ടറായി ഡോ. എം.ബീന നിയമിതയായി

 > ആവർത്തന പട്ടികയിലെ പുതിയ നാലു മൂലകങ്ങൾക്ക്‌ പേരുകൾ നിർദേശിച്ചു.നിഹോണിയം (Nh), മോസ്കോവിയം (Mc), ടെന്നിസിൻ (Ts), ഒഗാനസൺ (Og) എന്നിങ്ങനെയാണ്‌ യഥാക്രമം 113,115,117,118 അറ്റോമിക്‌ നമ്പരുകളുള്ള മൂലകങ്ങൾക്ക്‌ പേര്‌ നിർദേശിച്ചത്‌.ജപ്പാന്റെ മറ്റൊരു പേരായ നിഹോണിൽ നിന്നാണ്‌ നിഹോണിയം എന്ന പേര്‌ നിർദേശിച്ചത്‌.റിക്കൺ ഇൻസ്റ്റിറ്റ്യൂട്ടാണ്‌ നിഹോണിയം കണ്ടെത്തിയത്‌.റഷ്യയിലെ മോസ്കോ, അമേരിക്കയിലെ ടെന്നിസിൻ എന്നീ നഗരങ്ങളുടെ പേരിൽ നിന്നാണ്‌ മോസ്കോവിയം, ടെന്നിസിൻ എന്നീ പേരുകൾ നിർദേശിച്ചത്‌.സൂപ്പർ ഹെവി മെറ്റലിന്റെ കണ്ടെത്തലിൽ നിർണായക പങ്കുവഹിച്ച റഷ്യൻ ഭൗതിക ശാസ്ത്രജ്ഞനായ യൂറി ഒഗാൻഷ്യന്റെ പേരിലാണ്‌ ഒഗാനസൺ എന്ന മൂലകം നാമകരണം ചെയ്തിരിക്കുന്നത്‌.ഐയുപിഎസിയാണ്‌ പേരുകൾക്ക്‌ അന്തിമ അംഗീകാരം നൽകുന്നത്

> ഇൻസ്റ്റിറ്റ്യൂട്ട്‌ ഫോർ ഇക്കണോമിക്സ്‌ ആൻഡ്‌ പീസ്‌ തയ്യാറാക്കിയ 163 രാജ്യങ്ങളുടെ ആഗോള സമാധാന സൂചികയിൽ ഐസ്‌ലൻഡ്‌, ഡെന്മാർക്ക്‌, ഓസ്ട്രിയ, ന്യൂസിലൻഡ്‌, പോർച്ചുഗൽ എന്നീ രാജ്യങ്ങൾ ആദ്യ അഞ്ച്‌ സ്ഥാനങ്ങളിലെത്തി.ഇന്ത്യയും പാക്കിസ്ഥാനും യഥാക്രമം 141,153 എന്നീ റാങ്കുകളിലാണ്‌ .അമേരിക്ക (103), ചൈന (120), റഷ്യ (151) എന്നീ രാജ്യങ്ങളും പട്ടികയിൽ പിന്നിലാണ്‌.ഏഷ്യൻ രാജ്യങ്ങളിൽ ജപ്പാനും(9) ദക്ഷിണേഷ്യൻ രാജ്യങ്ങളിൽ ഭൂട്ടാനുമാണ്‌ (13) മുന്നിൽ.സിറിയ, ദക്ഷിണ സുഡാൻ, ഇറാഖ്‌ എന്നീ രാജ്യങ്ങളാണ്‌ റാങ്കിങ്ങിൽ ഏറ്റവും പിന്നിൽ

> സ്വീഡിഷ്‌ മേജർ ജനറൽ പെർ ഗുസ്താഫ്‌ ലോദിനെ ഐക്യരാഷ്ട്രസഭയുടെ സൈനിക നിരീക്ഷണ ഗ്രൂപ്പിന്റെ ഇന്ത്യ - പാക്കിസ്ഥാൻ മേധാവിയായി നിയമിച്ചു

> ഫോബ്സ്‌ മാഗസിൻ തയ്യാറാക്കിയ ലോകത്തിലെ ഏറ്റവും പ്രതിഫലം കൈപ്പറ്റുന്ന കായിക താരങ്ങളുടെ പട്ടികയിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഒന്നാമതെത്തി.2015ൽ 61 മില്യൺ ഡോളറാണ്‌ റൊണാൾഡോയുടെ വരുമാനം.ലയണൽ മെസി, ലെബ്രോൺ ജെയിംസ്‌ എന്നിവരാണ്‌ രണ്ടും മൂന്നും സ്ഥാനങ്ങളിൽ

> കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ വാഹനാപകടങ്ങൾ ഉണ്ടായ സംസ്ഥാനങ്ങളുടെ വിവരങ്ങൾ ഗതാഗത മന്ത്രാലയം പുറത്തുവിട്ടു.69,000 അപകടങ്ങൾ നടന്ന തമിഴ്‌നാടാണ്‌ ദേശീയതലത്തിൽ ഒന്നാമത്‌.മഹാരാഷ്ട്ര (63,800), മധ്യപ്രദേശ്‌ (55,000) എന്നീ സംസ്ഥാനങ്ങളാണ്‌ തുടർന്നുള്ള സ്ഥാനങ്ങളിൽ.39,014 അപകടങ്ങൾ നടന്ന കേരളം സംസ്ഥാനങ്ങളിൽ അഞ്ചാമതാണ്‌.മുംബൈയാണ്‌ ഏറ്റവും കൂടുതൽ വാഹനാപകടം നടന്ന നഗരം.രാജ്യത്താകെ 1,46,133 പേർക്കാണ്‌ 2015ൽ വാഹനാപകടങ്ങളിൽ ജീവഹാനി സംഭവിച്ചത്

> ഇന്ത്യൻ പ്രദേശങ്ങൾ സ്ട്രീറ്റ്‌ വ്യൂ സർവീസിൽ ഉൾപ്പെടുത്താൻ അനുമതി തേടിക്കൊണ്ടുള്ള ഗൂഗിളിന്റെ അപേക്ഷ സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി പ്രതിരോധ മന്ത്രാലയം നിരസിച്ചു

> മുൻ സ്പീക്കറും കേരള കോൺഗ്രസ്‌ (എസ്‌) നേതാവുമായ ടി.എസ്‌ ജോൺ (76) അന്തരിച്ചു.നാലു തവണ നിയമസഭാംഗമായ ടി.എസ്‌ ജോൺ 1976 ലാണ്‌ സ്പീക്കറാകുന്നത്‌.e1978ൽ ഭക്ഷ്യ - സിവിൽ സപ്ലൈസ്‌ മന്ത്രി പദവും വഹിച്ചിട്ടുണ്ട്

> പത്തു വർഷത്തിനിടെ ലോകത്ത്‌ അഭയാർഥികളുടെ എണ്ണം ഇരട്ടിയായതായി ഇൻസ്റ്റിറ്റ്യൂട്ട്‌ ഫോർ ഇക്കണോമിക്സ്‌ ആൻഡ്‌ പീസിന്റെ വാർഷിക റിപ്പോർട്ട്‌ സൂചിപ്പിച്ചു.ലോക ജനസംഖ്യയുടെ ഒരു ശതമാനമാണ്‌ അഭയാർഥികൾ.സിറിയയാണ്‌ അഭയാർഥികളുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്ത്‌

> ഹൈ പ്രൊഫൈൽ കേസുകൾ അന്വേഷിക്കാൻ ഗുജറാത്ത്‌ ഐപിഎസ്‌ ഓഫീസർ രാകേഷ്‌ അസ്താനിയുടെ നേതൃത്വത്തിലുള്ള സിബിഐ പ്രത്യേക സംഘത്തെ നിയമിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു

> പൂനെ, രാജ്‌കോട്ട്‌, റാഞ്ചി, വിശാഖപട്ടണം, ധർമശാല, ഇൻഡോർ എന്നീ നഗരങ്ങളെ കൂടി ടെസ്റ്റ്‌ മത്സരങ്ങൾക്കുള്ള പുതിയ വേദികളായി ബിസിസിഐ പ്രഖ്യാപിച്ചു

> സംസ്ഥാനത്ത്‌ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ സർക്കാർ മേഖലയിലെ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക്‌ വിധേയനായ പെരുമാതുറ സ്വദേശി ബഷീർ മരണപ്പെട്ടു

> ഇന്ത്യയെ പ്രധാന പ്രതിരോധ പങ്കാളിയായി അംഗീകരിക്കാനും മെയ്ക്ക്‌ ഇൻ ഇന്ത്യ പദ്ധതിയുമായി സഹകരിക്കാനും അമേരിക്ക തീരുമാനിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ സന്ദർശനത്തിന്റെ ഭാഗമായാണ്‌ ഇതു സംബന്ധിച്ച കരാർ ഒപ്പിട്ടത്‌.യുഎസ്‌ പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യുന്ന അഞ്ചാമത്തെ ഇന്ത്യൻ പ്രധാനമന്ത്രി എന്ന ബഹുമതിയും മോദിക്ക്‌ ലഭിച്ചു

> നിരോധിത മരുന്നായ മെൽഡോണിയം ഉപയോഗിച്ചതിന്‌ സസ്പെൻഷനിലായ റഷ്യൻ ടെന്നീസ്‌ താരം മരിയ ഷറപ്പോവയ്ക്ക്‌ അന്താരാഷ്ട്ര ടെന്നീസ്‌ ഫെഡറേഷൻ രണ്ടു വർഷം വിലക്കേർപ്പെടുത്തി

> അമേരിക്കൻ ഇ-കൊമേഴ്സ്‌ കമ്പനിയായ ആമസോൺ ഇന്ത്യയിൽ 300 കോടി ഡോളറിന്റെ കൂടി നിക്ഷേപം നടത്തും.ഇതോടെ ഇന്ത്യയിലെ ഏറ്റവും വലിയ ഇ-കൊമേഴ്സ്‌ കമ്പനി എന്ന അംഗീകാരം ആമസോൺ സ്വന്തമാക്കും

> യുഎസ്‌ - ഇന്ത്യ ബിസിനസ്‌ കൗൺസിലിന്റെ ഗ്ലോബൽ ലീഡർഷിപ്പ്‌ അവാർഡ്‌ ആമസോൺ സിഇഒ ജെഫ്‌ ബെസോസിനും സൺ ഫാർമ സ്ഥാപകൻ ദിലീപ്‌ സാങ്ങ്‌വിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മാനിച്ചു

> കോടതി വിധികളെത്തുടർന്ന് അടച്ചുപൂട്ടിയ കോഴിക്കോട്‌ മലാപ്പറമ്പ്‌ എയുപി സ്കൂൾ, മലപ്പുറം മാങ്ങാട്ടുമുറി എഎംഎൽപി സ്കൂൾ, തൃശൂർ കീരാലൂർ പരശുരാമ സ്മാരക എൽപി സ്കൂൾ, കോഴിക്കോട്‌ തിരുവണ്ണൂർ പാലാട്ട്‌ നഗർ എയുപിഎസ്‌ എന്നിവ സംസ്ഥാന സർക്കാർ ഏറ്റെടുക്കും

> റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാരായ കുട്ടികൾക്ക്‌ ചൂടുപാലും ഭക്ഷ്യവിഭവങ്ങളും ലഭ്യമാക്കുന്ന ജനനി സേവ പദ്ധതി റെയിൽവേ മന്ത്രി സുരേഷ്‌ പ്രഭു ഉദ്‌ഘാടനം ചെയ്തു

> റഷ്യയിൽ ഉത്തേജക മരുന്ന് ഉപയോഗത്തിൽ പിടിക്കപ്പെട്ടവർ വീണ്ടും പരിശീലനത്തിൽ ഏർപ്പെടുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.ജർമൻ ടിവി ചാനലായ എആർഡിയാണ്‌ 'ദി സീക്രട്ട്‌ വേൾഡ്‌ ഓഫ്‌ ഡോപ്പിങ്ങ്‌ : ഷോഡൗൺ ഫോർ റഷ്യ' എന്ന ഡോക്യുമെന്ററിയിലൂടെ പരിശീലന ദൃശ്യങ്ങൾ സംപ്രേക്ഷണം ചെയ്തത്

> കോഴിക്കോട്‌ കോർപ്പറേഷന്റെ 26 -ാമത്തെ മേയറായി തോട്ടത്തിൽ രവീന്ദ്രനെ തിരഞ്ഞെടുത്തു

> യൂറോ കപ്പ്‌ ഫുട്‌ബോളിനോടനുബന്ധിച്ച്‌ ഭീകരാക്രമണ സാധ്യത അറിയിക്കുന്ന SAIP (അലർട്ട്‌ സിസ്റ്റം ആൻഡ്‌ ഇൻഫർമേഷൻ ഓഫ്‌ പോപ്പുലേഷൻ) എന്ന മൊബൈൽ ആപ്ലിക്കേഷൻ ഫ്രഞ്ച്‌ സർക്കാർ പുറത്തിറക്കി.ഫ്രാൻസിലെ 10 നഗരങ്ങൾ വേദിയാകുന്ന 15 -ാമത് യൂറോ കപ്പ്‌ ഫുട്ബോൾ നാളെയാണ്‌ ആരംഭിക്കുന്നത്

>  മഹാറാണ പ്രതാപിന്റെ പേരിൽ പുതിയ റിസർവ്‌ ബറ്റാലിയൻ രൂപീകരിക്കും.പുതുതായി അരംഭിക്കുന്ന 17 റിസർവ്‌ ബറ്റാലിയനുകളിൽ ഒന്നിനാണ്‌ മഹാറാണ പ്രതാപിന്റെ പേര്‌ നൽകുന്നത്‌

> മുഖ്യമന്ത്രി പിണറായി വിജയന്റെ നിയമോപദേഷ്ടാവായി എം.കെ ദാമോദരനെ നിയമിച്ചു

> 2019ലെ കോപ്പ അമേരിക്ക ഫുട്ബോൾ ടൂർണമെന്റിന്‌ ബ്രസീൽ വേദിയാകും

> വാഹങ്ങളിലെ ഇന്ധനക്ഷമത പരിശോധനയിൽ കൃത്രിമം കാട്ടിയെന്ന ആരോപണത്തിൽ സുസുക്കി മോട്ടോർ കോർപറേഷൻ സിഇഒ ഒസാമു സുസുക്കി രാജിവച്ചു

> അക്ഷയ കേന്ദ്രങ്ങൾ നൽകുന്ന ഇ-ടിക്കറ്റ്‌ ഉപയോഗിച്ച്‌ കേബിൾ നെറ്റ്‌വർക്കുകളിലൂടെ വീടുകളിൽ പുതിയ സിനിമകൾ പദ്ധതി ആരംഭിക്കും.അക്ഷയയും പഞ്ചമി റിലീസിങ്ങ്‌ കമ്പനിയും ചേർന്നാണ്‌ പദ്ധതി നടപ്പാക്കുന്നത്


> മിസൈൽ ടെക്നോളജി കൺട്രോൾ റെജിമിൽ (MTCR) ഇന്ത്യക്ക്‌ അംഗത്വം നൽകും.മിസൈൽ നിർവ്യാപനം ലക്ഷ്യമിട്ട്‌ ജി-7 രാജ്യങ്ങൾ 1987ൽ രൂപീകരിച്ച സംഘടനയിൽ അംഗമാകുന്ന 35 -ാമത്തെ രാജ്യമാണ്‌ ഇന്ത്യ

> മഥുരയിൽ ഉണ്ടായ സംഘർഷം അന്വേഷിക്കാൻ യുപി സർക്കാർ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചു.അലഹബാദ്‌ ഹൈക്കോടതി റിട്ട. ജഡ്ജി മിർസ ഇംതിയാസ്‌ മുർതാസയാണ്‌ അന്വേഷണം നടത്തുന്നത്

> ഇന്ത്യയും അമേരിക്കയും ജപ്പാനും സംയുക്തമായി നടത്തുന്ന നാവികാഭ്യാസമായ 'മലബാർ എക്‌സർസൈസ്‌' പശ്ചിമ പസഫിക്ക്‌ സമുദ്രത്തിൽ വെള്ളിയാഴ്ച ആരംഭിക്കും

> ഈ വർഷം ഡിസംബറിൽ നടക്കുന്ന ജൂനിയർ ഹോക്കി ലോകകപ്പിന്‌ ലക്‌നൗവും വനിതാ ജൂനിയർ ഹോക്കി ലോകകപ്പിന്‌ സാന്റിയാഗോയും വേദിയായും

> ഫോബ്സ്‌ മാഗസിൻ തയ്യാറാക്കിയ ലോകത്തിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന കായിക താരങ്ങളുടെ പട്ടികയിൽ അമേരിക്കൻ ടെന്നീസ്‌ താരം സെറീന വില്യംസ്‌ ഒന്നാമതെത്തി.കഴിഞ്ഞ 11 വർഷം ഒന്നാം സ്ഥാനത്തായിരുന്ന റഷ്യൻ ടെന്നീസ്‌ താരം മരിയ ഷറപ്പോവയെയാണ്‌ സെറീന മറികടന്നത്‌.മിക്സഡ്‌ മാർഷ്യൽ ആർട്‌സ്‌ താരം റോൻഡോ റൂസെയാണ്‌ മൂന്നാം സ്ഥാനത്ത്‌

> മാഗ്സസെ അവാർഡ്‌ ജേതാവ്‌ സന്ദീപ്‌ പാണ്ഡെ ലക്‌നൗവിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു.സർക്കാർ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും മക്കളെ സർക്കാർ വിദ്യാലയങ്ങളിൽ തന്നെ പഠിപ്പിക്കണമെന്ന അലഹബാദ്‌ ഹൈക്കോടതി ഉത്തരവ്‌ യുപി സർക്കാർ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചാണ്‌ നിരാഹാര സമരം നടത്തുന്നത്

> രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ കൊച്ചി വിമാനത്താവളം ഇന്ത്യയിൽ മൂന്നാം സ്ഥാനത്തെത്തി.2016 ഏപ്രിൽ വരെയുള്ള കണക്കുകൾ പ്രകാരം ചെന്നൈ വിമാനത്താവളത്തെയാണ്‌ മറികടന്നത്‌.ഡൽഹി, മുംബൈ വിമാനത്താവളങ്ങളാണ്‌ ആദ്യ രണ്ടു സ്ഥാനങ്ങളിൽ

> നാറ്റോ സഖ്യസേനയുടെ അനാക്കോണ്ട-16 സൈനികാഭ്യാസത്തിന്‌ പോളണ്ടിൽ തുടക്കമായി

> സംസ്ഥാന സർക്കാരിന്റെ എൻവയൺമെന്റ്‌ ആൻഡ്‌ ക്ലൈമറ്റ്‌ ചേഞ്ച്‌ വകുപ്പ്‌ തയ്യാറാക്കിയ 'നമ്പർ 40' എന്ന ഡോക്യുമെന്ററി ഫിൻലൻഡ്‌ വൈൽഡ്‌ ലൈഫ്‌ ഫെസ്റ്റിവലിന്റെ മത്സര വിഭാഗത്തിലേക്ക്‌ തിരഞ്ഞെടുക്കപ്പെട്ടു.വേണു നായരാണ്‌ ചിത്രത്തിന്റെ സംവിധായകൻ

> വിദ്യാർഥി ക്ഷാമത്തെ തുടർന്ന് 2959 സ്കൂളുകൾ അടച്ചുപൂട്ടാൻ കർണാടക സർക്കാർ തീരുമാനിച്ചു

> 36.5 ലക്ഷം കലണ്ടർ ദിനങ്ങൾ മനപാഠമാക്കി തിരുവനന്തപുരം സ്വദേശി സി.പ്രശാന്ത്‌ ഇന്ത്യാ ബുക്ക്‌ ഓഫ്‌ റെക്കോർഡ്സിൽ ഇടം നേടി.ജന്മനായുള്ള ശാരീരിക വൈകല്യങ്ങൾ അതിജീവിച്ചാണ്‌ പ്രശാന്ത്‌ 10000 വർഷങ്ങളുടെ കലണ്ടർ തീയതി,മാസം,വർഷം അടക്കം ഹൃദിസ്ഥമാക്കിയത്‌

> മുഖ്യമന്ത്രി പിണറായി വിജയന്റെ മാധ്യമ ഉപദേഷ്ടാവായി ജോൺ ബ്രിട്ടാസിനെ നിയമിച്ചു

> നഗരങ്ങളിലെ വായു ഗുണനിലവാരം അറിയാൻ രാജസ്ഥാൻ ഗവൺമെന്റ്‌ 'രാജ്‌വായു' എന്ന പേരിൽ മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി

> പ്രാഗിൽ നടന്ന ജോസഫ്‌ ഒഡ്‌ലോസിൽ മെമ്മോറിയൽ അത്‌ലറ്റിക്സ്‌ മീറ്റിൽ മലയാളി താരം ടിന്റു ലൂക്ക 800 മീറ്റർ ഓട്ടത്തിൽ വെള്ളി മെഡൽ നേടി

> സംസ്ഥാന സാമൂഹ്യക്ഷേമ വകുപ്പിനു കീഴിലുള്ള സെക്യൂരിറ്റി മിഷന്റെ ഡയറക്ടറായി ബി.എസ്‌ തിരുമേനി ചുമതലയേറ്റു

> ഇന്ത്യയിൽ നിന്ന് മുൻ കാലങ്ങളിൽ നഷ്ടപ്പെട്ട 660 കോടിയോളം രൂപയുടെ പൈതൃക സ്വത്തുക്കൾ അമേരിക്കൻ അധികൃതർ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൈമാറി.ബ്ലെയർ ഹൗസിൽ നടന്ന ചടങ്ങിൽ ചെന്നൈ ശിവ ക്ഷേത്രത്തിൽ നിന്ന് നഷ്ടപ്പെട്ട മാണിക്യവാചകറിന്റെ ഉൾപ്പെടെയുള്ള വിഗ്രഹങ്ങൾ,കരകൗശല വസ്തുക്കൾ,പ്രതിമകൾ തുടങ്ങി 2000 വർഷത്തോളം പഴക്കമുള്ള ഇരുന്നൂറിലധികം വസ്തുക്കളാണ്‌ ഇന്ത്യയ്ക്ക്‌ തിരികെ നൽകിയത്‌

> ഋഷിരാജ് സിംഗിനെ സംസ്ഥാന എക്സൈസ് കമ്മീഷണറായും ആർ. ശ്രീലേഖയെ ഇന്റലിജൻസ് മേധാവിയായും കെ.പത്മകുമാറിനെ കെഎസ്‌ഇബി ചീഫ് വിജിലൻസ് ഓഫീസറായും നിയമിച്ചു

> കടുവാ സംരക്ഷണത്തെക്കുറിച്ചുള്ള ബോധവൽക്കരണത്തിന്റെ ഭാഗമായി റെയിൽവേയുടെ ടൈഗർ എക്സ്‌പ്രസ്‌ മന്ത്രി സുരേഷ്‌ പ്രഭു ഫ്ലാഗ്‌ ഓഫ്‌ ചെയ്തു

> നാവികസേനാ ഉപമേധാവിയായി വൈസ്‌ അഡ്മിറൽ ജി.അശോക്‌കുമാർ സ്ഥാനമേറ്റു

> ഗുസ്തി മത്സരത്തിനായി ട്രയൽസ്‌ നടത്തണമെന്ന സുശീൽ കുമാറിന്റെ ഹർജി ഡൽഹി ഹൈക്കോടതി തള്ളി.ഇതോടെ സുശീൽ കുമാറിന്‌ റിയോ ഒളിമ്പിക്സ്‌ നഷ്ടമാകും.74 കിലോഗ്രാം ഫ്രീസ്റ്റൈൽ വിഭാഗത്തിൽ നർസിങ്ങ്‌ യാദവാണ്‌ സുശീലിന്‌ പകരം മത്സരിക്കുന്നത്‌
> കോഴിക്കോട്‌ മലാപ്പറമ്പ്‌ സ്കൂൾ അടച്ചുപൂട്ടണമെന്ന ഹൈക്കോടതി ഉത്തരവ്‌ ചോദ്യം ചെയ്ത്‌ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി

> ഹൈക്കോടതി ഉത്തരവിനെ തുടർന്ന് മലപ്പുറം പുളിക്കൽ മാങ്ങാട്ടുമുറി എഎംഎൽപി സ്കൂൾ അടച്ചുപൂട്ടി.ലാഭകരമല്ലെന്ന കാരണത്താലാണ്‌ അമ്പതിലേറെ കുട്ടികൾ പഠിക്കുന്ന സ്കൂൾ പോലീസ്‌ സംരക്ഷണത്തോടെ അധികൃതർ അടച്ചുപൂട്ടിയത്‌

> ചൈനയിലെ സിൻജിയാങ്ങ്‌ പ്രവിശ്യയിൽ റംസാൻ നോമ്പിനു വിലക്കേർപ്പെടുത്തി.മുസ്ലിം ഭൂരിപക്ഷ പ്രദേശമായ സിൻജിയാങ്ങിൽ മുൻ വർഷങ്ങളിലും നോമ്പിനു വിലക്കേർപ്പെടുത്തിയിട്ടുണ്ട്‌

> എവറസ്റ്റ്‌ കൊടുമുടി കീഴടക്കുന്ന ആദ്യ ഇന്ത്യൻ ദമ്പതികൾ എന്ന റെക്കോർഡ്‌ മഹാരാഷ്ട്ര പോലീസ്‌ ഉദ്യോഗസ്ഥരായ ദിനേഷ്‌ - താരാകേശ്വരി ദമ്പതികൾക്ക്‌ ലഭിച്ചു

> കോമൺവെൽത്ത്‌ ചെറുകഥാ പുരസ്കാരം മുംബൈ സ്വദേശി പരാഷർ കുൽക്കർണിയുടെ 'കൗ ആൻഡ്‌ കമ്പനി' എന്ന കൃതിയ്ക്ക്‌ സമ്മാനിച്ചു

> ഇന്ത്യൻ ഒളിമ്പിക്സ്‌ അസോസിയേഷൻ പ്രസിഡന്റ്‌ എൻ.രാമചന്ദ്രന്‌ ഒളിംപിക്‌ ഓർഡർ പുരസ്കാരം സമ്മാനിച്ചു.ബി.എസ്‌ ആദിത്യനു ശേഷം ഈ പുരസ്കാരം ലഭിക്കുന്ന ഐഒഎ പ്രസിഡന്റാണ്‌ രാമചന്ദ്രൻ

> ഏഷ്യൻ ജൂനിയർ അത്‌ലറ്റിക്സിൽ ജപ്പാൻ ജേതാക്കളായി.ചൈനയും ഇന്ത്യയുമാണ്‌ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ

> പുതുച്ചേരി മുഖ്യമന്ത്രിയായി കോൺഗ്രസിലെ വി.നാരായണസ്വാമി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു

> ഫെയ്‌സ്‌ബുക്കിന്റെ ഇന്ത്യയിലെ മാനേജിങ്ങ്‌ ഡയറക്ടറായി ഉമങ്ങ്‌ ബേദി നിയമിതനായി

> എസ്‌ബിടി ചീഫ്‌ ജനറൽ മാനേജരായി എം.കെ ഭട്ടാചാര്യ സ്ഥാനമേറ്റു

> സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം യു.എ ഖാദറിന്‌ ലഭിച്ചു

> ബോക്സിങ് ഇതിഹാസം മുഹമ്മദ്‌ അലി (74) അന്തരിച്ചു.ശ്വസന സംബന്ധമായ അസുഖത്തെ തുടർന്ന് അരിസോണയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.പാർക്കിൻസൺസ് രോഗത്തെ തുടർന്ന് 30 വർഷത്തോളമായി ചികിത്സയിലായിരുന്നു.1942 ജനുവരി 17ന് അമേരിക്കയിലെ ലൂയിവില്ലയിൽ കാഷ്യസ് മാർസെലസ് ക്ലേ സീനിയറിന്റെയും ഒഡീസ ഗ്രേഡിയുടേയും മൂത്ത പുത്രനായി ജനിച്ച കാഷ്യസ് വർണവിവേചനത്തെ തുടർന്ന് 1964ൽ ഇസ്ലാം മതം സ്വീകരിച്ചതോടെയാണ്‌ മുഹമ്മദ്‌ അലിയായത്.1960ൽ പത്തൊമ്പതാം വയസ്സിൽ റോം ഒളിമ്പിക്സിൽ സ്വർണം നേടിയ അദ്ദേഹം 1964, 1974, 1978 വർഷങ്ങളിൽ റെക്കോർഡ് നേട്ടത്തോടെ ലോക ഹെവി വെയ്റ്റ് ചാമ്പ്യനുമായി.1981ൽ ബോക്സിങ് രംഗത്തു നിന്നും വിരമിച്ചു.1996ലെ അറ്റ്ലാന്റ ഒളിമ്പിക്സിന് ദീപം തെളിയിച്ചത് മുഹമ്മദ്‌ അലിയാണ്.യുഎസ് സിവിലിയൻ, യുഎസ് പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം, ബിബിസി സ്പോർട്സ് പേഴ്‌സണാലിറ്റി ഓഫ് ദി സെഞ്ച്വറി തുടങ്ങിയ നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.ദി ഗ്രേറ്റസ്റ്റ്, ദി പീപ്പിൾസ് ചാമ്പ്യൻ എന്നീ അപരനാമങ്ങളിൽ അറിയപ്പെടുന്ന അലി ദി ഗ്രേറ്റസ്റ്റ് - മൈ ഓൺ സ്റ്റോറി, ദി സോൾ ഓഫ് എ ബട്ടർഫ്ലൈ തുടങ്ങിയ ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്

> അഫ്ഗാനിസ്ഥാന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ അമീർ അമാനുള്ള ഖാൻ പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്‌ ലഭിച്ചു

> അഫ്ഗാനിസ്ഥാനിലെ ഹെറാത് പ്രവിശ്യയിൽ ഹാരി നദിയിൽ ഇന്ത്യ നിർമിച്ച സൽമ ഡാം പ്രധാനമന്ത്രി നരേന്ദ്ര മോദിയും അഫ്ഗാൻ പ്രസിഡന്റ് അഷ്‌റഫ്‌ ഗനിയും ചേർന്ന് ഉദ്ഘാടനം ചെയ്തു.48 മെഗാ വാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനും 75,000 ഹെക്ടർ ഭൂമിയിൽ ജലസേചനം സാധ്യമാക്കാനും ശേഷിയുള്ള ഡാം 1700 കോടി രൂപ ചെലവിൽ കേന്ദ്ര ജലവിഭവ മന്ത്രാലയത്തിനു കീഴിലുള്ള വാപ്കോസ് ലിമിറ്റഡാണ് നിർമിച്ചത്.

> റിലയൻസ് ഫൗണ്ടേഷൻ ചെയർപേഴ്സൺ നിത അംബാനിയെ അന്താരാഷ്‌ട്ര ഒളിമ്പിക്സ് കമ്മറ്റിയിലേക്ക് നാമനിർദേശം ചെയ്തു.ആദ്യമായാണ്‌ ഒരു ഇന്ത്യൻ വനിതയെ ഐഒസിയിലേക്ക് നാമനിർദേശം ചെയ്യുന്നത്

> ദാവൂദ് ഇബ്രാഹീമുമായുള്ള ടെലിഫോൺ സംഭാഷണത്തെ തുടർന്ന് വിവാദത്തിലായ മഹാരാഷ്ട്ര റവന്യൂ മന്ത്രി ഏക്‌നാഥ് ഖഡ്സെ രാജിവച്ചു

> 2015, 2014 വർഷങ്ങളിലെ സംസ്ഥാന ടെലിവിഷൻ അവാർഡുകൾ പ്രഖ്യാപിച്ചു.2015ലെ മികച്ച നടനായി മുൻഷി ബൈജുവിനെയും (നാടകാന്ത്യം) നടിയായി ജാനകി നായരേയും (റിവർ ലൈഫ്) തിരഞ്ഞെടുത്തു. സീമ ജി.നായർ (മോക്ഷം), മുരുകൻ (ഉന്മാദം) എന്നിവരാണ് 2014ലെ മികച്ച നടീനടന്മാർ.'ഈശ്വരൻ സാക്ഷി' യാണ് മികച്ച ടെലി സീരിയൽ

> ലോകത്തിലെ ഏറ്റവും പ്രായമേറിയ ബിരുദധാരി എന്ന ഗിന്നസ് റെക്കോർഡ് ജപ്പാനിലെ ശിമേഗി ഹിരാനയ്ക്ക് ലഭിച്ചു.96 വയസ്സുള്ള ഹിരാത ക്യോട്ടോ യൂണിവേഴ്സിറ്റി ഓഫ് ആർട്ട്‌ ആൻഡ് ഡിസൈനിൽ നിന്ന് സെറാമിക് ആർട്സിലാണ് ബിരുദം നേടിയത്

> ചോലനായ്ക്കർ വിഭാഗത്തിൽ നിന്നുള്ള ആദ്യ ബിരുദധാരി എന്ന ബഹുമതി മണ്ണള കോളനിയിലെ വിനോദ് എന്ന വിദ്യാർഥിക്ക് ലഭിച്ചു

> ഫ്രഞ്ച് ഓപ്പൺ മിക്സഡ്‌ ഡബിൾസിൽ സാനിയ മിർസ - ഇവാൻ ഡോഡിഗ് സഖ്യത്തെ പരാജയപ്പെടുത്തി ലിയാണ്ടർ പേസ് - മാർട്ടിന ഹിൻജിസ് സഖ്യം ജേതാക്കളായി.പെയ്സിന്റെ പതിനെട്ടാം ഗ്രാൻഡ്‌സ്ലാം കിരീടമാണിത്.ഇതോടെ കരിയർ സ്ലാം തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരം എന്ന ബഹുമതി പെയ്സ് സ്വന്തമാക്കി

> കേരളത്തിലെ ഏറ്റവും വലിയ ടേബിൾ ടെന്നീസ് അക്കാദമി ആലപ്പുഴ എസ്.ഡി.വി സെൻട്രൽ സ്കൂളിൽ പ്രവർത്തനമാരംഭിക്കും

> മുഖ്യമന്ത്രി പിണറായി വിജയന്റെ ശാസ്ത്ര ഉപദേഷ്ടാവായി ഡോ. എം.ചന്ദ്രദത്തനെ നിയമിച്ചു

> വക്കം ഖാദർ പുരസ്കാരം സ്വാതന്ത്യസമര സേനാനി കെ.ഇ മാമ്മനു സമ്മാനിച്ചു

>  മഹാത്മ അയ്യങ്കാളി സെന്റർ ഫോർ കേരള സ്റ്റഡീസിന്റെ ആദ്യ ഡയറക്ടറായി ഡോ. കെ.ജയപ്രസാദിനെ നിയമിച്ചു

Post a Comment